Friday, October 18, 2024

HomeNewsKeralaമൊബൈല്‍ കടയില്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ അപകടം; ആളുകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മൊബൈല്‍ കടയില്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ അപകടം; ആളുകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

spot_img
spot_img

കോട്ടയം: നഗര മധ്യത്തിലെ മൊബൈല്‍ ഷോപ്പില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ അപകടം. നന്നാക്കാന്‍ എത്തിച്ച മൊബൈല്‍ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്.കടയിലുണ്ടായിരുന്നവര്‍ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. നന്നാക്കാന്‍ എത്തിച്ച മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ജീവനക്കാരന്റെ തല മുടിയിലേക്ക് തീപടര്‍ന്നെങ്കിലും വന്‍ അപകടം ഒഴിവായി.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. മൊബൈല്‍ ഫോണില്‍ ചാര്‍ജ് നില്‍ക്കുന്നില്ല എന്ന് പറഞ്ഞാണ് അതിഥി തൊഴിലാളിയായ യുവാവ് മൊബൈല്‍ കടയില്‍ എത്തിയത്. തുടര്‍ന്ന് അറ്റകുറ്റപ്പണിക്കായി മൊബൈല്‍ ഫോണ്‍ കൈമാറി. അതിനിടെ ബാറ്ററി ഊരി മാറ്റുകയും ചെയ്തു.

അതിനിടെ സംഘത്തില്‍ ഉണ്ടായിരുന്ന ഒരു തൊഴിലാളി ബാറ്ററിയില്‍ അമര്‍ത്തിയ സമയമാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments