Saturday, March 15, 2025

HomeNewsKeralaനടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്‍റണിക്ക് ജാമ്യം

നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്‍റണിക്ക് ജാമ്യം

spot_img
spot_img

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്‍റണിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. വധഗൂഢാലോചനാ കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി.

പ്രതി അഞ്ച് വര്‍ഷത്തിലേറെയായി ജയിലിലാണെന്നതും വിചാരണ എപ്പോള്‍ പൂര്‍ത്തിയാകുമെന്നതില്‍ വ്യക്തതയില്ലാത്തതും സുപ്രിംകോടതി പരിഗണിച്ചു.

അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി അതിക്രമിച്ചുകയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്നാണ് കേസ്. നടി ആക്രമിക്കപ്പെടുന്ന വേളയില്‍ മാര്‍ട്ടിന്‍ ആയിരുന്നു എറണാകുളത്തേക്ക് നടിയുടെ കാര്‍ ഓടിച്ചിരുന്നത്. രണ്ടാം പ്രതിയായ മാര്‍ട്ടിനായിരുന്നു കേസില്‍ ആദ്യമായി അറസ്റ്റിലായത്.

ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി മാര്‍ട്ടിന് ബന്ധമുണ്ടെന്നും ഇയാളാണ് നടിയുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നുമാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍, താന്‍ നിരപരാധിയാണെന്നും തന്നെ ചതിച്ചതാണെന്നും നടിയെ പോലെ തന്നെ താനും കേസിലെ ഇരയാണെന്നുമാണ് മാര്‍ട്ടിന്‍ ഹരജിയില്‍ സൂചിപ്പിച്ചിരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments