Friday, October 18, 2024

HomeNewsKeralaസാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു; ദിലീപിന്റെ അഭിഭാഷകനെതിരെ നടിയുടെ പരാതി

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു; ദിലീപിന്റെ അഭിഭാഷകനെതിരെ നടിയുടെ പരാതി

spot_img
spot_img

കൊച്ചി: നടി ആക്രമിക്കപെട്ട കേസില്‍ ദിലീപിനുവേണ്ടി ഹാജരാകുന്ന പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ബി.രാമന്‍പിള്ളക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി നടി.

കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും അഭിഭാഷകന്‍ പെരുമാറ്റച്ചട്ടവും ബാര്‍ കൗണ്‍സില്‍ ചട്ടങ്ങളും ലംഘിച്ചതായും ആരോപിച്ചാണ് പരാതി.

ആലപ്പുഴയിലെ ഒരു ഹോട്ടലില്‍ വച്ച്‌ ഒരു സാക്ഷിയെ കുറുമാറ്റാന്‍ ശ്രമം നടത്തിയതിന് പിന്നില്‍ പ്രതിഭാഗത്തെ ഒരു അഭിഭാഷകന്‍്റെ പേര് പറഞ്ഞു കേട്ടിരുന്നു. ദിലീപിന്‍്റെയും കൂട്ടാളികളുടേയും ഫോണുകള്‍ പരിശോധിച്ച മുംബൈയിലെ ലാബില്‍ അഭിഭാഷക സംഘം എത്തിയതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിലും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പരാതിയുമായി നടി ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്.

നടി ഇ-മെയില്‍ മുഖേനയാണ് പരാതി നല്‍കിയത്. ബാര്‍ കൗണ്‍സില്‍ ചട്ടമനുസരിച്ച്‌ എഴുതി തയ്യാറാക്കിയ പരാതി നേരിട്ട് നല്‍കണമെന്ന് ബാര്‍ കൗണ്‍സില്‍ വൃത്തങ്ങള്‍ അറിയിച്ചു. പരാതി പരിശോധിച്ച ശേഷം കഴമ്ബുണ്ടെന്ന് കണ്ടാല്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

നേരത്തെ ബി.രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയതിനെതിരെ അഭിഭാഷകര്‍ പ്രതിഷേധിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments