കൊച്ചി: സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന്റെ പേരില്‍ രണ്ടാം വിമോചന സമരത്തിനാണ് കോപ്പ് കൂട്ടുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ചങ്ങനാശേരി കേന്ദ്രമാക്കി സമരത്തിനുള്ള ആലോചന നടക്കുന്നു.
കേന്ദ്രമന്ത്രി വി മുരളീധരന്‍, മതമേലധ്യക്ഷന്‍, സമുദായ നേതാവ് എന്നിവര്‍ സില്‍വര്‍ ലൈന്‍ സമര കേന്ദ്രത്തിലെത്തി. 1957- 59 കാലമല്ല ഇതെന്ന് ആലോചിച്ചിട്ട് വേണം ഇതൊക്കെ ചെയ്യാനെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ശബരിമല വിമാനത്താവളത്തെ എതിര്‍ത്തവരാണ് ഇപ്പോള്‍ എയര്‍ കേരള എന്നു പറഞ്ഞ് വരുന്നത്. സ്ത്രീകള്‍ക്കെതിരായി അതിക്രമം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ സ്ത്രീകളെ പരമാവധി സമരരംഗത്ത് ഇറക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യം.
ഇത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കണം. സില്‍വര്‍ ലൈന്‍ അതിരടയാള കല്ലിടലിനെതിരെയുള്ള പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്ന പൊലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുമ്ബോള്‍ പൊലിസിനെ ന്യായീകരിച്ച് കോടിയേരി രംഗത്തെത്തി