Sunday, December 22, 2024

HomeNewsKeralaവാഗമണ്ണില്‍ കൊക്കയ്‌ക്ക് സമീപം ടൂറിസ്റ്റ് ബസിന് മുകളില്‍ കയറി ഡാന്‍സ് കളിച്ചവർക്കെതിരെ കേസ്

വാഗമണ്ണില്‍ കൊക്കയ്‌ക്ക് സമീപം ടൂറിസ്റ്റ് ബസിന് മുകളില്‍ കയറി ഡാന്‍സ് കളിച്ചവർക്കെതിരെ കേസ്

spot_img
spot_img


ഇടുക്കി : വാഗമണ്ണില്‍ കൊക്കയ്‌ക്ക് സമീപം ടൂറിസ്റ്റ് ബസിന് മുകളില്‍ നിന്നും ഡാന്‍സ് കളിച്ച വിനോദസഞ്ചാരികള്‍ക്കെതിരെ കേസ് എടുത്തു.

തമിഴ്‌നാട്ടില്‍ നിന്നും എത്തിയ സംഘത്തിനെതിരെയാണ് കേസ് എടുത്തത്. മോട്ടോര്‍ വാഹനവകുപ്പിന്റേതാണ് നടപടി.

അഗാധകൊക്കയുള്ള സ്ഥലത്താണ് ബസ് നിര്‍ത്തി ഡാന്‍സ് കളിച്ചത്. റോഡ് അരികില്‍ ബസ് നിര്‍ത്തി ഉച്ചത്തില്‍ പാട്ടുവെച്ച ശേഷം മുകളില്‍ കയറി കളിക്കുകയായിരുന്നു. ഇതു കണ്ട നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അവഗണിച്ച സഞ്ചാരികള്‍ കളി തുടര്‍ന്നു.ഇതേ തുടര്‍ന്ന് നാട്ടുകാരാണ് വിവരം മോട്ടോര്‍വാഹന വകുപ്പിനെ അറിയിച്ചത്.

അധിതകൃതര്‍ എത്തി നിയമനടപടി സ്വീകരിച്ചു. ബസിന് പിഴ ചുമത്തിയ ഉദ്യോഗസ്ഥര്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments