Friday, October 18, 2024

HomeNewsKeralaതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി കൂടുതല്‍ ഫ്ലൈറ്റുകള്‍

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി കൂടുതല്‍ ഫ്ലൈറ്റുകള്‍

spot_img
spot_img

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി കൂടുതല്‍ ഫ്ലൈറ്റുകള്‍ അനുവദിച്ചു. മാര്‍ച്ച്‌ 27 ന് ആരംഭിക്കുന്ന വേനല്‍ക്കാല ഷെഡ്യൂള്‍ പ്രകാരം തിരുവനന്തപുരത്ത് നിന്നുള്ള പ്രതിവാര ഓപ്പറേഷന്‍ നിലവിലുള്ള 348ല്‍ നിന്ന് 540 ആയി ഉയരുമെന്ന് പത്രക്കുറിപ്പ് പറയുന്നു

പത്രക്കുറിപ്പ് :

തിരുവനന്തപുരം, മാര്‍ച്ച്‌ 23: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി മാര്‍ച്ച്‌ 27 മുതല്‍ ആരംഭിക്കുന്ന വേനല്‍ക്കാല ഷെഡ്യൂള്‍ അനുസരിച്ച്‌ തിരുവനന്തപുരത്ത് നിന്നുള്ള പ്രതിവാര ഓപറേഷന്‍ നിലവിലുള്ള 348ല്‍ നിന്ന് 540 ആയി ഉയരും.

അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രതിവാര ഫ്ലൈറ്റ് സര്‍വീസുകള്‍ നിലവിലുള്ള 95 ല്‍ നിന്ന് 138 ആയി വര്‍ധിക്കും. 30 ഫ്ലൈറ്റുകളുമായി ഷാര്‍ജ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാമതായിരിക്കും. ദോഹ (18), മസ്‌കറ്റ് , ദുബായ് (17 വീതം) എന്നിവയാണ് മറ്റ് പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍. ബാങ്കോക്ക്, സലാല, ഹാനിമാധൂ (മാലദ്വീപ്) എന്നിവയാണ് പട്ടികയിലെ പുതിയ ലക്ഷ്യസ്ഥാനങ്ങള്‍.

പ്രതിവാര ആഭ്യന്തര വിമാന സര്‍വീസുകള്‍ നിലവിലുള്ള 79ല്‍ നിന്ന് 132 ആയി ഉയരും. ബെംഗളൂരുവിലേക്കാണ് (27) കൂടുതല്‍ സര്‍വീസുകള്‍.

ഡല്‍ഹിയും ചെന്നൈയും 35 വീതം സര്‍വീസുകളോടെ പട്ടികയില്‍ മുന്നിലുണ്ട്. മുംബൈ (23), ചെന്നൈ, ഡല്‍ഹി (14 വീതം) എന്നിവയാണ് കൂടുതല്‍ സര്‍വീസുകളുള്ള മറ്റ് ലക്ഷ്യസ്ഥാനങ്ങള്‍. കൊല്‍ക്കത്ത, പൂനെ, ദുര്‍ഗാപൂര്‍ എന്നിവയാണ് പട്ടികയിലെ പുതിയ ലക്ഷ്യസ്ഥാനങ്ങള്‍.

അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ (WEEKLY)

ഷാര്‍ജ 30

ദോഹ 18

മസ്‌കറ്റ് 17

ദുബായ് 17

അബുദാബി 11

സിംഗപ്പൂര്‍ 8

മാലി 7

ബാങ്കോക്ക് 7

ബഹ്‌റൈന്‍ 7

കൊളംബോ 7

കുവൈറ്റ് 4

റിയാദ് 2

ഹാനിമാധു 2

സലാല 1

ആകെ 138

ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ (WEEKLY)

ബാംഗ്ലൂര്‍ 28

മുംബൈ 23

ഡല്‍ഹി 14

ചെന്നൈ 14

ഹൈദരാബാദ് 14

കൊച്ചി 7

കൊല്‍ക്കത്ത 7

പൂനെ 7

കണ്ണൂര്‍ 7

ദുര്‍ഗാപൂര്‍ 7

കോഴിക്കോട് 4

ആകെ 132

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments