Friday, October 18, 2024

HomeNewsKeralaമുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ. സഹദേവന്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ. സഹദേവന്‍ അന്തരിച്ചു

spot_img
spot_img

കോട്ടയം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ. സഹദേവന്‍ (72) അന്തരിച്ചു.ചലച്ചിത്ര നിരൂപകന്‍, അധ്യാപകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായി.

നാലു പതിറ്റാണ്ടോളമായി മാധ്യമരംഗത്തുളള അദ്ദേഹം കോട്ടയത്തെ മാധ്യമ പഠനസ്ഥാപനമായ മാസ്കോമില്‍ പ്രഫസര്‍ ആയിരുന്നു.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

പാലക്കാട് സ്വദേശിയായായ അദ്ദേഹം കോഴിക്കാട് കരുവശേരിയിലാണ് താമസം. ഭാര്യ ചെങ്കുളത്ത് പുഷ്പ. മകള്‍ ചാരുലേഖ.

1982 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന സഹദേവന്‍ അവിടെ അസിസ്റ്റന്റ് എഡിറ്ററായി.ചിത്രഭൂമിയിലും മാതൃഭൂമി ദിനപത്രത്തിലും വിവിധ ചുമതലകള്‍ വഹിച്ചു. 2003-ല്‍ ഇന്ത്യാവിഷന്‍ തുടങ്ങുമ്ബോള്‍ പ്രോഗ്രാം കണ്‍സല്‍ട്ടന്റായി ദൃശ്യമാധ്യമരംഗത്തേക്ക് ചുവടുവച്ചു. കലാമൂല്യമുള്ള വിദേശ സിനിമകളെ നിരൂപണം ചെയ്യുന്ന ’24 ഫ്രെയിംസ്’ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. 2016ല്‍ ഇന്ത്യയുടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര ഡോക്യുമെന്ററി വിഭാഗത്തില്‍ ജൂറിയായും പ്രവര്‍ത്തിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments