തിരുവനന്തപുരം; നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ വ്യവസ്ഥ പ്രകാരം വയലുകള്‍ നികത്തി വീട് വയ്ക്കാന്‍ ഉടമസ്ഥന് അധികാരമില്ലെന്ന് റവന്യൂ വകുപ്പ്.
വയല്‍ നികത്തി വീടു വച്ചാലും ഭൂമി ‘പാടം’ എന്ന് മാത്രമേ രേഖകളില്‍ വരൂ.
വയല്‍ നികത്തി വീട് വയ്ക്കാന്‍ ഉടമസ്ഥന് ജില്ലാതല സമിതി അനുമതി നല്‍കിയാലും, ഭൂമി രേഖകളില്‍ പറമ്ബോ പുരയിടമോ ആയി മാറ്റാന്‍ ഒരുതരത്തിലും അനുമതി നല്‍കില്ല. ഇത്തരത്തില്‍ സ്വഭാവവ്യതിയാനം നടത്തുന്ന വ്യക്തികള്‍ക്ക് കര്‍ശന ശിക്ഷാ നിയമങ്ങള്‍ അനുസരിക്കേണ്ടത് ആയി വരും.