കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍. ഇന്ന് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.
ലൈഫ് മിഷന്‍ പദ്ധതിയില്‍ യു.എ.ഇ കോണ്‍സുല്‍ ജനറല്‍ അടക്കമുള്ളവര്‍ക്ക് കോഴ നല്‍കിയെന്നാണ് ഇ.ഡി ആരോപണം. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പന്‍.
തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ ഭവനപദ്ധതിക്ക് ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നാലര കോടി കമ്മീഷന്‍ നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു
ലൈഫ് മിഷന്‍ കോഴക്കേസിലെ രണ്ടാമത്തെ അറസ്റ്റാണ് സന്തോഷ് ഈപ്പന്‍റേത്