Sunday, December 22, 2024

HomeNewsKeralaഅങ്കമാലിയില്‍ കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞ് വീണ് രണ്ടു പേര്‍ മരിച്ചു

അങ്കമാലിയില്‍ കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞ് വീണ് രണ്ടു പേര്‍ മരിച്ചു

spot_img
spot_img

കൊച്ചി: എറണാകുളത്ത് കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു. എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റിയിലാണ് സംഭവം. കെട്ടിട നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായത്.

ജോണി അന്തോണി (52), ബംഗാള്‍ സ്വദേശി അലി ഹസന്‍ (30) എന്നിവരാണ് മരിച്ചത്. ഇരുനില വീടിന്റെ നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.

രാവിലെ പത്തുമണിയോടെയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റയാളെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments