കോട്ടയം : വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ 17 അംഗങ്ങളുള്ള ടീമാണ് കേരളം ഭരിക്കുന്നതെന്ന് കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജ്.
കഴിഞ്ഞ ആറു വര്‍ഷമായി മുഖ്യമന്ത്രിയുടെ നിഴലും മാര്‍ഗദര്‍ശിയുമാണ് ഫാരിസ് അബൂബക്കര്‍. മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും പി സി ജോര്‍ജ് ആരോപിച്ചു.
ഫാരിസ് അബൂബക്കര്‍ നിഴല്‍ സാന്നിദ്ധ്യമായി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. 2009 ല്‍ കോഴിക്കോട് സീറ്റ് വീരേന്ദ്രകുമാറില്‍ നിന്ന് പിടിച്ചെടുത്തത് ഫാരിസിന്റെ നിര്‍ദേശപ്രകാരമാണ്. അന്ന് അവിടെ മത്സരിച്ചത് മുഹമ്മദ് റിയാസാണെന്നും പി സി ജോര്‍ജ് പറഞ്ഞു. 2012 മുതല്‍ മുഖ്യമന്ത്രിയുടെ സാമ്ബത്തിക ഇടപാടുകളെയും രാഷ്ട്രീയ നീക്കങ്ങളെയും നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കര്‍ ആണെന്ന് പി സി ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു.
തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല നിലപാടിനെയും പി സി ജോര്‍ജ് ന്യായീകരിച്ചു. കര്‍ഷകരുടെ ബുദ്ധിമുട്ടും മാനസിക സംഘര്‍ഷവും കണ്ടാണ് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ബിജെപി അനുകൂല നിലപാട് പ്രകടിപ്പിച്ചതെന്ന് പി സി ജോർജ് പറഞ്ഞു.