Sunday, December 22, 2024

HomeNewsKeralaഅരിക്കൊമ്ബനെ മയക്കുവെടിവെക്കുന്നത് ഞായറാഴ്ച പുലര്‍ച്ചെ

അരിക്കൊമ്ബനെ മയക്കുവെടിവെക്കുന്നത് ഞായറാഴ്ച പുലര്‍ച്ചെ

spot_img
spot_img

ഇടുക്കി: ചിന്നക്കനാല്‍ മേഖലയില്‍ ഭീതി വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്ബനെ പിടികൂടുന്നതിനുള്ള ദൗത്യം മാര്‍ച്ച്‌ 26-ലേക് മാറ്റി.

ഞായറാഴ്ച രാവിലെ നാലിന് മയക്കു വെടി വെയ്ക്കാനാണ് പുതിയ തീരുമാനം. രണ്ട് കുങ്കിയാനകള്‍ എത്തുന്നത് താമസിയ്ക്കമെന്നതിനാലാണ് ദൗത്യം മാറ്റിയത്. അരിക്കൊമ്ബന്‍ ദൗത്യത്തിന് മുന്നോടിയായുള്ള മോക് ഡ്രില്‍ 25 ന് നടക്കും. സ്കൂളുകളിലെ പൊതു പരീക്ഷയും പരിഗണിച്ചാണ് അരിക്കൊമ്ബന്‍ ദൗത്യം ഞായറാഴ്ചയിലേക്ക് മാറ്റിയത്.

ദൗത്യവുമായി ബന്ധപ്പെട്ട് ചിന്നക്കനാലില്‍ ഇന്നുചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. അരിക്കൊമ്ബനെ കോടനാടേക്ക് കൊണ്ടുപോകുന്ന വഴിയില്‍ ഗതാഗതം നിയന്ത്രിക്കും. 301 കോളനിയില്‍ നിന്നും ആളുകളെ മാറ്റുന്നതും അധികൃതര്‍ പരിഗണിക്കുന്നുണ്ട്.

അരിക്കൊമ്ബനെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡോര്‍മറ്ററിയില്‍ യോഗം നടന്നിരുന്നു. അരിക്കൊബനെ തളക്കാന്‍ ശ്രമിക്കുബോള്‍ സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇതിന്‍റെ ഭാഗമായാണ് മേഖലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെകുറിച്ച്‌ ചര്‍ച്ച ചെയ്തത്. ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സില്‍വേറ്റര്‍ അരുണ്‍ ആര്‍ എസ് . ഡി എഫഒ രമേഷ് ബിഷ്ണോയ്, ജനപ്രതിനിധികള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ചിന്നക്കനാലില്‍ റേഷന്‍കടയ്ക്ക് സമാനമായ സാഹചര്യം ഒരുക്കി അരിക്കൊമ്ബനെ പിടികൂടാനാണ് പദ്ധതി. സിമന്റുപാലത്തിന് സമീപം മുന്‍പ് അരിക്കൊമ്ബന്‍ തകര്‍ത്ത വീട്ടില്‍ താത്കാലിക റേഷന്‍കട ഒരുക്കുകയും കഞ്ഞി വെയ്ക്കുകയും ചെയ്യും. ഇവിടെ അരിയുള്‍പ്പെടെ സാധനങ്ങളും സൂക്ഷിക്കും. ആള്‍ത്താമസം ഉണ്ടെന്ന് തോന്നിക്കുന്ന സാഹചര്യമുണ്ടാക്കി ആനയെ ഇവിടേക്ക്‌ ആകര്‍ഷിക്കാനാണ് പദ്ധതി.

ചിന്നക്കനാല്‍ സിമന്റുപാലത്തിന് സമീപം അരിക്കൊമ്ബന്‍ എത്തിയാല്‍ മയക്കുവെടി വെച്ചശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടുകയാണ് ലക്ഷ്യം. 

 മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള കൊമ്ബന്‍ ഇതുവരെ 12-ല്‍ അധികംപേരെ കൊന്നിട്ടുണ്ട്. റേഷന്‍കട തകര്‍ത്ത് അരിയും പഞ്ചസാരയും അകത്താക്കുന്നതിനാലാണ് ‘അരിക്കൊമ്ബന്‍’ എന്ന് വിളിപ്പേരുവന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments