Friday, March 14, 2025

HomeNewsKeralaബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. നസീർ സിപിഎമ്മിൽ; സ്വീകരിച്ചത് എം വി ഗോവിന്ദന്‍.

ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. നസീർ സിപിഎമ്മിൽ; സ്വീകരിച്ചത് എം വി ഗോവിന്ദന്‍.

spot_img
spot_img

തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഭാരവാഹിയുമായിരുന്ന എ കെ നസീര്‍ സിപിഎമ്മില്‍. സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച നസീറിനെ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എകെജി സെന്ററില്‍ വച്ച് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പി രാജീവ്, മുഹമ്മദ് റിയാസ്, എം സ്വരാജ് എന്നിവരും സന്നിഹിതരായിരുന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനെയും എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെയും നസീർ കണ്ടു.

കോണ്‍ഗ്രസ് നേതാക്കള്‍ വര്‍ഗീയതയുടെ പാളയത്തിലേക്ക് നിരന്തരം ചേര്‍ന്നുകൊണ്ടിരിക്കെ സിപിഎം ഇതിനെ തുടര്‍ച്ചയായി ചെറുക്കുകയാണെന്നും മതനിരപേക്ഷ പുരോഗമന രാഷ്ട്രീയ ചേരിയിലേക്ക് കടന്നുവന്ന നസീറിന് അഭിവാദ്യങ്ങളെന്നും രാജീവ് പറഞ്ഞു. ന്യൂനപക്ഷങ്ങളോട് ബിജെപി നല്ല രീതിയില്‍ അല്ല പെരുമാറുന്നതെന്നും അതിനാലാണ് പാര്‍ട്ടി വിടുന്നതെന്നും എ കെ നസീര്‍ പറഞ്ഞു.

30 വര്‍ഷത്തോളം ബിജെപി അംഗമായിരുന്നു എ കെ നസീര്‍. ബിജെപി നേതാക്കള്‍ ഉൾപ്പെട്ട മെഡിക്കല്‍ കോഴ വിവാദത്തില്‍ അന്വേഷണ കമ്മീഷന്‍ അംഗം കൂടിയായിരുന്നു. സംഭവത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെ നസീറിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments