തൃശൂർ: ശാസ്താംപൂവം കാടർ കോളനിയിൽ നിന്ന് കഴിഞ്ഞ ശനിയാഴ്ച കാണാതായ രണ്ട് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (15),രാജശേഖരന്റെ മകൻ അരുൺ കുമാർ (8) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
മാർച്ച് രണ്ടാം തീയതി പകൽ 10 മുതലാണ് ഇരുവരെയും കാണാതായത്. ഇതിനെ തുടർന്ന് വെള്ളിക്കുളങ്ങര പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.
വെള്ളിക്കുളങ്ങര പൊലീസിന്റെയും, പരിയാരം, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു കുട്ടികൾക്കായി തിരച്ചിൽ നടത്തിയത്.