Friday, March 14, 2025

HomeNewsKeralaകേരള സർവകലാശാല യുവജനോത്സവം: അന്വേഷണം പോലീസിനെ ഏല്‍പ്പിക്കാന്‍ സര്‍വകലാശാല

കേരള സർവകലാശാല യുവജനോത്സവം: അന്വേഷണം പോലീസിനെ ഏല്‍പ്പിക്കാന്‍ സര്‍വകലാശാല

spot_img
spot_img

തിരുവനന്തപുരം: കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ മാര്‍ഗംകളി ജഡ്ജ് ആയിരുന്ന പി. എന്‍. ഷാജിയുടെ ആത്മഹത്യയ്ക്ക് വഴിവച്ച സാഹചര്യവും, മത്സവേദിയില്‍ ഉയര്‍ന്നുവന്ന കോഴ ആരോപണവും അന്വേഷിക്കാന്‍ കേരള പോലീസിന് കത്ത് നല്‍കാന്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സല്‍ ഡോ: മോഹനന്‍ കുന്നുമ്മേല്‍ രജിസ്ട്രാര്‍ക്കു നിര്‍ദ്ദേശം നല്‍കി.കഴിഞ്ഞ 26ന് കാലാവധി അവസാനിച്ച യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികള്‍ക്ക് പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ കാലാവധി നീട്ടി കൊടുക്കണമെന്ന നിലവിലെ യൂണിയന്റെ നിര്‍ദ്ദേശം വൈസ് ചാന്‍സലര്‍ തള്ളി. പുതിയ ജനറല്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് തെരഞ്ഞെടുപ്പ് നടത്താനും ഈ കാലയളവില്‍ യൂണിയന്‍ ചുമതല സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടര്‍ക്ക് നല്‍കാനും വിസി ഉത്തരവിട്ടു.നിയമ പ്രകാരം ഒരു വര്‍ഷം മാത്രമേ യൂണിയന് കാലാവധി യുള്ളൂ. കാലാവധി ഫെബ്രുവരി 26 ന് അവസാനിച്ചിട്ടും ഇക്കാര്യം മറച്ചുവച്ചാണ് യൂണിയന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ യുവജനോത്സവം സംഘടിപ്പിച്ചത്.കാലാവധി നീട്ടിനല്‍കാനുള്ള രജിസ്ട്രാറുടെ കുറിപ്പ് വിസി യ്ക്ക് സമര്‍പ്പിച്ചപ്പോഴാണ് ഇക്കാര്യം വിസി യുടെ ശ്രദ്ധയില്‍പെട്ടത്.യുവജനോത്സവവുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്ന വിവാദത്തിന്റെയും സംഘര്‍ഷത്തിന്റെയും അടിസ്ഥാനത്തില്‍ നിലവിലെ യൂണിയന്റെ കാലാവധി അവസാനിപ്പിക്കാന്‍വിസി ഉത്തരവിടുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments