Saturday, March 15, 2025

HomeNewsKeralaബൈക്കില്‍ ലിഫ്റ്റ് കൊടുത്ത് തോട്ടില്‍ ചവിട്ടില്‍ താഴ്ത്തി; കാണാതായ അനുവിന്‍റെ മരണം ക്രൂരമായ കൊലപാതകം.

ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത് തോട്ടില്‍ ചവിട്ടില്‍ താഴ്ത്തി; കാണാതായ അനുവിന്‍റെ മരണം ക്രൂരമായ കൊലപാതകം.

spot_img
spot_img

കോഴിക്കോട്: നൊച്ചാട് യുവതിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമെന്ന് പോലീസ്.   വാളൂരിൽ കുറുങ്കുടി വാസുവിന്റെ മകൾ അംബിക എന്ന അനുവിനെ (26) യാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ പ്രതിയെ പിടികൂടി. ഇയാള്‍ ബലാത്സംഗ കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. മോഷണശ്രമത്തിനിടെ പ്രതി അനുവിനെ കൊലപ്പെടുത്തുകയായിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് പ്രതി സ്ഥലത്ത് എത്തിയത്. ബൈക്കിൽ ലിഫ്റ്റ് കൊടുത്തശേഷം വഴിയിൽ വച്ച് തോട്ടിലേക്ക് തള്ളിയിട്ട് വെളളത്തിൽ തല ചവിട്ടിത്താഴ്ത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം പ്രതി സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ സ്ഥിരം കവർച്ചാരീതിയാണിതെന്ന് പോലീസ് വ്യക്തമാക്കി

സംഭവ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കില്‍ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയില്‍ ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ മലപ്പുറത്തെ വീട്ടില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാവിലെയാണ്  ഭർത്താവിനോടൊപ്പം ആശുപത്രിയിൽ പോകാൻ സ്വന്തം വീട്ടിൽ നിന്ന് പുറപ്പെട്ട അനുവിനെ കാണാതായത്. തുടർന്ന് ഭർത്താവും ബന്ധുക്കളും നടത്തിയ അന്വേഷണത്തിനൊടുവിൽ, ചൊവ്വാഴ്ച രാവിലെ 9 മണിയോടെ കോട്ടൂർ താഴെ വയലിലെ തോട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അർദ്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. വീട്ടിൽ നിന്ന് ഒരുകിലോമീറ്റർ അകലെയുളള സ്ഥലത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുട്ടുവരെ മാത്രം വെള്ളമുളള തോട്ടിൽ അനു മുങ്ങിമരിക്കില്ലെന്ന് ഉറപ്പിച്ചതോടെ കൊലപാതകമാണെന്ന സംശയം പൊലീസിന് ബലപ്പെട്ടിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments