Sunday, November 24, 2024

HomeNewsKeralaഡോക്ടർമാരെ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയ ഉത്തരവ് ആരോഗ്യവകുപ്പ് പിൻവലിച്ചു.

ഡോക്ടർമാരെ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയ ഉത്തരവ് ആരോഗ്യവകുപ്പ് പിൻവലിച്ചു.

spot_img
spot_img

തിരുവനന്തപുരം: ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നിത് വിലക്കേര്‍പ്പെടുത്തിയ വിവാദ ഉത്തരവ് ആരോഗ്യ വകുപ്പ് പിൻവലിച്ചു. ഡോക്ടർമാരുടെ സംഘടന ശക്തമായ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് നടപടി. മാർച്ച് 13ലെ ഉത്തരവ് പിൻവലിച്ചുകൊണ്ട് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന ഇന്ന് പുതിയ ഉത്തരവിറക്കി.

കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ) സർക്കുലറിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് ഉത്തരവ് പുനഃപരിശോധിക്കാൻ ആരോഗ്യ വകുപ്പ് അധികൃതര്‍ നിർബന്ധിതരായത്.

ഭരണഘടന ഉറപ്പുനൽകുന്ന സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് ഉത്തരവെന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എൻ സുരേഷും ജനറൽ സെക്രട്ടറി ഡോ. സുനിൽ പികെയും ആരോപിച്ചിരുന്നു.

‘‘ആരോഗ്യ പ്രവർത്തകർ ഇ-സഞ്ജീവനി പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു സമയത്ത്, ഈ സർക്കുലറുകൾ നമ്മെ പിന്നോട്ട് വലിക്കും” – അവർ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ മുഴുകുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കുന്നതിന് 1960 ലെ ഗവൺമെന്റ് സർവീസ് പെരുമാറ്റ ചട്ടങ്ങളിലെ വ്യവസ്ഥകൾ ആരോഗ്യവകുപ്പ് ഉത്തരവിൽ ചൂണ്ടിക്കാട്ടി. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും വീഡിയോ ചാനൽ ആരംഭിക്കാൻ അനുവദിക്കണമെന്ന് ജീവനക്കാരുടെ ആവശ്യം ഉയർന്നിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.

“സർക്കാർ ജീവനക്കാർ സോഷ്യൽ മീഡിയയിൽ നിന്ന് വരുമാനം നേടുന്നത് ചട്ടം 48ന് വിരുദ്ധമാണ്. അനുമതി നൽകിയാൽ തന്നെ അവർക്ക് അതിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടോ എന്ന് കണ്ടെത്തുക എളുപ്പമാകില്ല. അതിനാൽ അനുമതി തേടിയുള്ള അപേക്ഷ നിരസിക്കാവുന്നതാണ്’’- ഉത്തരവിൽ പറഞ്ഞു.

പുതിയ സർക്കുലറുകൾ പുറപ്പെടുവിക്കാതെ തന്നെ നിലവിലെ സർവീസ് ചട്ടങ്ങളുടെ വ്യവസ്ഥകൾ ഉപയോഗിച്ച് തെറ്റ് ചെയ്യുന്ന ജീവനക്കാർക്കെതിരെ സർക്കാരിന് ഇപ്പോഴും നടപടിയെടുക്കാവുന്നതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments