തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ അരുൺ രാജ് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഗോപകുമാറിനെ സന്ദർശിച്ചു. നവോത്ഥാന നായകന്മാരിൽ മുന്നിൽ നിൽക്കുന്ന മഹാത്മാ അയ്യൻകാളി യുടെ ജിവിത ചരിത്രം സിനിമ ആകുകയാണ്.
ഇപ്പോൾ ചർച്ചയായിരിക്കുന്ന ഈ സിനിമ. കേരള നിയമസഭയിൽ വരെ ചർച്ച ചെയ്യപ്പെട്ടിരിക്കുകയാണ്. നിയമസഭ കാര്യാലയത്തിൽ ചിത്രത്തിൻറെ സംവിധായകൻ അരുൺ രാജിനൊപ്പം പ്രദീപ് താമരക്കുളം, വിനോദ് പറവൂർ, രാജു , പ്രവീൺ സൂര്യ, സഹപ്രവർത്തകർ ഡപ്യൂട്ടി സ്പീക്കറെ സന്ദർശിച്ചു. . സർക്കാരിൻറെ ഭാഗത്തുനിന്നും എല്ലാ സഹായങ്ങളും വാഗ്ദാനo ചെയ്തു. അരുണിന്റെ പ്രവർത്തനം മാത്യകാ പരമാണെന്നും ഡപ്യൂട്ടി സ്പി ക്കർ പറഞ്ഞു.സർക്കാരിൻറെ ഭാഗത്തുനിന്നും എല്ലാ സഹായവും നൽകുമെന്നു ഡപ്യൂട്ടി സ്പീക്കർ ഉറപ്പു നല്കി യതായി സംവിധായകനായ അരുൺരാജ് പറഞ്ഞു