തിരുവനന്തപുരം. മുപ്പത്തിയേഴ് ദിവസമായി സെക്രട്ടേറിയേറ്റിനു മുന്നിൽ ആശ വർക്കർമാർ നടത്തുന്ന സഹന സമരത്തെ സംസ്ഥാന സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്ന് മുൻ ആരോഗ്യ മന്ത്രിയും, കെ.പി.സി.സി ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡൻ്റുമായ വി.സി കബീർ മാസ്റ്റർ പറഞ്ഞു.
സ്വന്തം കുട്ടികളെ സ്കൂളിൽ അയക്കാൻ കഴിയാതെയും, ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ കഴിയാതെയും ദിവസങ്ങളായി
പൊരിവെയിലിലും,കനത്ത മഴയിലും ആശ വർക്കർമാർ രാപ്പകൽ സമരം നടത്തുന്നത്
ന്യായയുക്തമായ അവകാശ ആനുകൂല്യങ്ങൾക്ക് വേണ്ടിയാണ്.പൊതു പ്രവർത്തകനു വേണ്ട കാരുണ്യത്തിൻ്റെ കനിവ് വറ്റിയിട്ടില്ലെങ്കിൽ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് ആശവർക്കർമാരുടെ സമരം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കെ.പി.സി.സി ഗാന്ധി ദർശൻ സമിതി നേതൃത്വത്തിൽ പ്രവർത്തകർ ആശവർക്കർമാരുടെയും, അംഗനവാടി വർക്കർമാരുടെയും
സമരപന്തൽ സന്ദർശിച്ച് പിന്തുണ അറിയിച്ചു.
കെ.പി.സി.സി സെക്രട്ടറി പി.ഹരിഗോവിന്ദൻ മാസ്റ്റർ, കമ്പറ നാരായണൻ,
വഞ്ചിയൂർ രാധാകൃഷ്ണൻ, കരിമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് കെ എം ഹനീഫ
എന്നിവർ പ്രസംഗിച്ചു.