Saturday, April 19, 2025

HomeNewsKeralaമുസ്ലീങ്ങള്‍ക്ക് സര്‍ക്കാര്‍ കരാറുകളില്‍ നാല് ശതമാനം സംവരണം; കര്‍ണാടക നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചു

മുസ്ലീങ്ങള്‍ക്ക് സര്‍ക്കാര്‍ കരാറുകളില്‍ നാല് ശതമാനം സംവരണം; കര്‍ണാടക നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചു

spot_img
spot_img

സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കുന്ന ഭേദഗതി ബില്‍ ചൊവ്വാഴ്ച കര്‍ണാടക നിയമസഭയില്‍ അവതരിപ്പിച്ചു. രണ്ട് കോടി രൂപയില്‍ താഴെയുള്ള സിവില്‍ ജോലികള്‍ക്കും ഒരു കോടി രൂപയില്‍ താഴെയുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും സംഭരണത്തിനും നാല് ശതമാനം സംവരണം അനുവദിക്കുന്നതാണ് ബില്‍. സംസ്ഥാനത്ത് ഒബിസി സമുദായങ്ങള്‍ക്കും പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തിനും നിലവിലുള്ള സംവരണത്തിന് പുറമെയാണിത്.

മാര്‍ച്ച് 14ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ ബില്ലിന് അംഗീകാരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച നിയമ-പാര്‍ലമെന്ററി കാര്യമന്ത്രി എച്ച് കെ പാട്ടീല്‍ കര്‍ണാടക പൊതു സംഭരണ സുതാര്യത നിയമം (The Karnataka Transparency in Public Procurements (Amendment) Bill 2025) നിയസഭയില്‍ അവതരിപ്പിച്ചത്. മാര്‍ച്ച് ഏഴിന് മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റില്‍ സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലീങ്ങള്‍ക്ക് സംവരണമേര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപി ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ചിരുന്നു.

കര്‍ണാടക പൊതു സംഭരണ സുതാര്യത നിയമത്തിലെ (കര്‍ണാടക ട്രാന്‍സ്പരന്‍സി ഇന്‍ പബ്ലിക് പ്രൊക്യുര്‍മെന്റ് നിയമം) നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം പട്ടിക ജാതിക്കാര്‍ക്ക് 17.5 ശതമാനം, പട്ടിക വര്‍ഗക്കാര്‍ക്ക് 6.5 ശതമാനം, കാറ്റഗറി 1ല്‍ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നാല് ശതമാനം 2എ വിഭാഗത്തില്‍ ഒബിസി വിഭാഗത്തിന് 15 ശതമാനം എന്നിങ്ങനെയാണ് സംവരണം നിശ്ചയിച്ചിരിക്കുന്നത്. മുസ്ലീങ്ങള്‍ക്ക് ഇനി മുതല്‍ 2ബിയിലെ ഒബിസി വിഭാഗത്തില്‍ സംവരണം ലഭിക്കും.

ചൊവ്വാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച എട്ട് പുതിയ ബില്ലുകളില്‍ കര്‍ണാടക ലാന്‍ഡ് റവന്യൂ (ഭേദഗതി) ബില്‍ 2025 ഉള്‍പ്പെടുന്നു. ഭൂമി കയ്യേറ്റക്കാരെ സഹായിക്കുകയും അവര്‍ക്ക് അനുകൂലമായി റവന്യൂരേഖകളില്‍ വ്യാജ രേഖകള്‍ ചേര്‍ക്കുകയും ചെയ്യുന്ന റവന്യൂ ഉദ്യോഗസ്ഥരെ ശിക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

റവന്യൂ രേഖകളില്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ക്കുന്നത് തടയുക എന്നതാണ് നിര്‍ദ്ദിഷ്ട നിയമനിര്‍മാണം ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ നല്‍കുന്നതിന് കൂടുതല്‍ കര്‍ശനമായ മാനദണ്ഡങ്ങളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുമ്പ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പട്ടികജാതി-പട്ടികവര്‍ഗ്ഗ സമുദായത്തില്‍പ്പെട്ടവര്‍ക്ക് നല്‍കിയിരുന്ന സംവരണത്തിന് പുറമെയാണിത്. കഴിഞ്ഞവര്‍ഷം നടന്ന ഒരു യോഗത്തില്‍ മുസ്ലിം നിയമസഭാംഗങ്ങള്‍ തങ്ങളുടെ സമുദായത്തിലെ കരാറുകാര്‍ക്ക് ആനുകൂല്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യയ്ക്ക് നിവേദനം നല്‍കിയിരുന്നു. അതിനെത്തുടര്‍ന്നാണ് മുസ്ലിങ്ങളെ കൂടി ഉള്‍പ്പെടുത്തി 2ബി വിഭാഗം കൂട്ടിച്ചേര്‍ത്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments