എറണാകുളം: കടുത്ത വേനൽച്ചൂട് പരിഗണിച്ച് അഭിഭാഷകരുടെ വസ്ത്രധാരണത്തിൽ ഹൈക്കോടതി ഇളവ് അനുവദിച്ചു. ചൂടുകാലത്തെ കറുത്ത കോട്ടും ഗൗണും ധരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരള ഹൈകോടതി അഭിഭാഷക അസോസിയേഷൻ നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി.
വെളുത്ത ഷർട്ടും കോളർ ബാൻഡും ധരിച്ചാൽ മതിയാകും. ഹൈക്കോടതിയിൽ ഹാജരാകുന്നവർ ഗൗൺ ധരിക്കണമെന്നു നിർബന്ധമില്ലെന്നും രജിസ്ട്രാർ ജനറൽ ജി. ഗോപകുമാർ ഇറക്കിയ ഉത്തരവിൽ പറയുന്നു. മേയ് 31 വരെയാണ് ഇളവ്. ഹൈക്കോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്.