Monday, March 31, 2025

HomeNewsKeralaപി.എൻ പ്രസന്നകുമാറിന് കെ.യു.ബ്ല്യു.ജെ സ്മരണാഞ്ജലി

പി.എൻ പ്രസന്നകുമാറിന് കെ.യു.ബ്ല്യു.ജെ സ്മരണാഞ്ജലി

spot_img
spot_img

 തിരുവനന്തപുരം: കെ.യു.ബ്ല്യു.ജെ മുൻ സംസ്ഥാന പ്രസിഡന്‍റ് പി.എൻ പ്രസന്നകുമാറിന് കേരള പത്രപ്രവർത്തക യൂനിയന്‍റെ സ്മരണാഞ്ജലി. തിരുവനന്തപുരം കേസരി ഹാളിൽ നടന്ന ചടങ്ങിൽ അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

യൂണിയന്‍റെ  മുഖമാസിക ‘പത്രപ്രവർത്തകൻ’ പുനഃപ്രകാശനം റവന്യു മന്ത്രി കെ. രാജൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ് ഏറ്റുവാങ്ങി. മാധ്യമപ്രവർത്തകരുടെ തൊഴിൽ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന കാലത്ത്, അവരുടെ അവകാശ പോരാട്ടങ്ങളിൽ ഉറച്ചുനിന്ന  പി.എൻ പ്രസന്നകുമാർ ഉന്നത മാതൃകയാണെന്ന് വി.ഡി സതീശൻ പറഞ്ഞു.  മാധ്യമപ്രവർത്തകരുടെ അവകാശ പോരാട്ടങ്ങളിൽ പത്രപ്രവർത്തക യൂണിയനൊപ്പം പൊതുസമൂഹവും ഉണ്ടാകണമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.

   പത്രപ്രവർത്തകനെന്ന നിലയിൽ  പുലർത്തേണ്ട സമർപ്പണത്തിന്‍റെയും മികവിന്‍റെയും മാതൃകയാണ് പി.എൻ പ്രസന്നകുമാറെന്ന് മുഖ്യപ്രഭാഷണം നടത്തിയ വി.എം സുധീരൻ  അനുസ്മരിച്ചു. യൂണിയന്‍റെ സ്നേഹാദരം പ്രതിപക്ഷ നേതാവ് വി.ഡി സതീശനിൽനിന്ന് പ്രസന്നകുമാറിന്‍റെ ഭാര്യ പ്രഫ. രജനി ഏറ്റുവാങ്ങി. യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് കെ.പി റജി അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.സി വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ, യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്‍റ്  ബോബി എബ്രഹാം, മുൻ ജനറൽ സെക്രട്ടറിമാരായ എൻ. പത്മനാഭൻ, എസ്. ജയശങ്കർ , ജില്ല പ്രസിഡന്‍റ് ഷില്ലർ സ്റ്റീഫൻ, പി.എൻ പ്രസന്നകുമാറിന്‍റെ സഹോദര പുത്രൻ ദീപക് ജോയി എന്നിവർ സംസാരിച്ചു. യൂനിയൻ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ സ്വാഗതവും  സംസ്ഥാന കമ്മിറ്റി അംഗം  ബൈജു ബാപ്പുട്ടി നന്ദിയും പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments