തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ ബിജെപിയ സംസ്ഥാന അധ്യക്ഷനാകും. ഇത് സംബന്ധിച്ച് തീരുമാനമായി. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സമഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താത്പര്യമാക്ക് രാജീവിന് നറുക്ക് വീണത്.
നേരത്തെ തന്നെ ഇത് സംബന്ധിച്ച് വ്യക്തമായ സൂചന രാജീവിന് നല്കിയിരുന്നു. തിരുവനന്തപുരത്ത് വീട് വാങ്ങിയതെല്ലാം ഇതിന്റെ ഭാഗമായായിരുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തരബിരുദവും നേടിയിട്ടുള്ള രാജീവ് കേന്ദ്ര ഐടി ആന്‍റ് ഇലക്ട്രോണിക്സിന്‍റെയും നൈപുണ്യവികസനത്തിന്‍റെ ചുമതലയുള്ള സഹമന്ത്രിയുമായിട്ടുണ്ട്.
എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ എംകെ ചന്ദ്രശേഖറിന്‍റെയും വല്ലി ചന്ദ്രശേഖറിന്‍റെയും മകനായി 1964 ല്‍ അഹമ്മദാബ്ദിലാണ് രാജീവിന്‍റെ ജനനം. 2006 മുതല്‍ കര്‍ണാടകയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നുതവണ രാജ്യസഭയിലെത്തി. 2021 ല്‍ കേന്ദ്രസഹമന്ത്രി. കേരള എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായിരുന്ന രാജീവ് സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റാകുന്ന ആദ്യ ബിജെപി നേതാവാണ്. ഗ്രൂപ്പുപോരില്‍ തകർന്നടിഞ്ഞ കേരള ബിജെപിയില്‍ രാജീവിന്‍റെ വരവ് കൂടുതല്‍ പ്രതീക്ഷയാണ് കേന്ദ്രനേതൃത്വത്തിന്.