Saturday, March 29, 2025

HomeNewsKeralaകെ.എസ്.ആർ.ടി.സിയിൽ നിന്നും ക്ലീൻ കേരള കമ്പനി നീക്കം ചെയ്തത് 42.19 ടൺ നിഷ്ക്രിയ മാലിന്യം

കെ.എസ്.ആർ.ടി.സിയിൽ നിന്നും ക്ലീൻ കേരള കമ്പനി നീക്കം ചെയ്തത് 42.19 ടൺ നിഷ്ക്രിയ മാലിന്യം

spot_img
spot_img

തിരുവനന്തപുരം: കഴിഞ്ഞ ഒരു മാസം കെ കൊണ്ട് ക്ലീൻ കേരള കമ്പനി കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ നിന്നും വർക്ക് ഷോപ്പുകളിൽ നിന്നും നീക്കം ചെയ്ത 42. 19 ടൺ കിലോ അജൈവ മാലിന്യങ്ങൾ. ഇതിൽ 4,560 കിലോഗ്രാം ഇ- വേസ്റ്റ് ആണ്.വിവിധ ഡിപ്പോകളിലും വർക്ക്ഷോപ്പുകളിലും വർഷങ്ങളായി കെട്ടിക്കിടന്ന അജൈവമാലിന്യമാണ് നീക്കം ചെയ്തത്. . പുനരുപയോഗിക്കാനാകാത്ത മാലിന്യം ഇന്ധന ഉപയോഗത്തിനായി രാജ്യത്തിന്റെ വിവിധ സിമന്റ് ഫാക്ടറികളിൽ എത്തിക്കുന്നു. ഇതിനുവേണ്ടി വിവിധ സിമന്റ് ഫാക്ടറികളുമായി ധാരണയുണ്ടാക്കിയാണ് ക്ലീൻ കേരള കമ്പനി പ്രവർത്തിക്കുന്നത്.

കെ.എസ്.ആർ.ടി.സിയിലെ അജൈവ മാലിന്യം നീക്കം ചെയ്യുന്നതു വഴി കെ.എസ്.ആർ.ടി.സിയുടെ അധീനതയിലുള്ള സ്ഥലങ്ങൾ മറ്റ് നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും. മാലിന്യമുക്തം നവകേരളം പ്രഖ്യാപനം നടക്കുന്ന മാർച്ച് 30ന് മുമ്പ് തന്നെ പരമാവധി മാലിന്യം നീക്കി കെ.എസ്.ആർ.ടി.സിയെ ഹരിത പദവിയിലേക്ക് ഉയർത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments