Tuesday, April 1, 2025

HomeNewsKeralaമൂന്നു മിനിറ്റ്  വെട്ടിമാറ്റിയ ശേഷമുള്ള 'എമ്പുരാന്‍ ' ഇന്ന് തിയറ്ററുകളിൽ

മൂന്നു മിനിറ്റ്  വെട്ടിമാറ്റിയ ശേഷമുള്ള ‘എമ്പുരാന്‍ ‘ ഇന്ന് തിയറ്ററുകളിൽ

spot_img
spot_img

 തിരുവനന്തപുരം: വിവാദങൾക്ക് പിന്നാലെ മൂന്നു മിനറ്റ് ഭാഗം വെട്ടിമാറ്റിയ ശേഷമുളള എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും.

റീ എഡിറ്റ് ചെയ്ത ചിത്രത്തിന്‍റെ  പ്രദര്‍ശനം ഇന്ന്വ വൈകിട്ടോടെ തുടങ്ങും.  ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലന്‍റെ പേരും മാറ്റിയേക്കും.  കേന്ദ്ര സെന്‍ര്‍ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് വിവരം. 

സിനിമയിലെ വിവാദങ്ങളില്‍ മോഹന്‍ലാ‍ല്‍ ഖേദം പ്രകടിപ്പിക്കുയും പ്രൃഥ്വിരാജ് മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്കുകയും ചെയ്തിരുന്നു. കഥയൊരുക്കിയ മുരളി ഗോപി വിവാദങ്ങളില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിനിമാ സംഘടനകളും വിഷയത്തില്‍ മൗനത്തിലാണ്. വിവാദങ്ങള്‍ക്കിടയിലും തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. സിനിമയുടെ റെക്കോര്‍ഡ് കളക്ഷന്‍ വിവരങ്ങള്‍ മോഹൻ ലാൽ തന്നെ പുറത്തുവിട്ടു..കേരളത്തിന് പുറത്ത് 80 കോടി ഇതിനോടകം കളക്ഷൻ ലഭിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments