കണ്ണൂര്‍:സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.സി.ജോസഫൈന്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന വേദിയില്‍ കുഴഞ്ഞുവീണു.
ഉടന്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോസഫൈനെ ഐ.സി.യുവിലേക്ക് മാറ്റി.
സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിനിടെ കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിക്കും ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീര്‍ മുന്‍ എം.എല്‍.എയും പാര്‍ട്ടിയുടെ ദേശീയ തലത്തിലെ പ്രധാന നേതാക്കളില്‍ ഒരാളുമായ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.