Saturday, March 15, 2025

HomeNewsKeralaവിഷുക്കാലത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന; കണ്‍സ്യൂമര്‍ ഫെഡ്‍ വിറ്റത് 14.01 കോടി രൂപയുടെ മദ്യം

വിഷുക്കാലത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന; കണ്‍സ്യൂമര്‍ ഫെഡ്‍ വിറ്റത് 14.01 കോടി രൂപയുടെ മദ്യം

spot_img
spot_img

കോഴിക്കോട്: സംസ്ഥാനത്ത് വിഷുവിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന. 2020ലെ വിഷുക്കാലത്ത് നടന്ന 9.82 കോടിയുടെ വില്‍പ്പന മറികടന്നുകൊണ്ടാണ് ഇത്തവണത്തെ വില്‍പ്പന. വിഷുത്തലേന്ന് കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പന ശാലയിലൂടെ സംസ്ഥാനത്ത് 14.01 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.

കഴിഞ്ഞ ക്രിസ്മസിനും റെക്കോര്‍ഡ് വില്‍പ്പന ബെവ്‌കോ കൈവരിച്ചിരുന്നു.

ക്രിസ്മസ് ദിനത്തില്‍ കേരളത്തില്‍ 73 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ബെവ്‌കോയ്ക്ക് പുറമെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലൈറ്റുകള്‍ വഴിയുമായിരുന്നു വില്‍പ്പന. ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി 65 കോടി രൂപയുടെ മദ്യവും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റ് വഴി എട്ട്‌കോടി രൂപയുടെ മദ്യവുമാണ് വിറ്റഴിച്ചത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കച്ചവടം നടന്നത് കൊയിലാണ്ടിയിലെ മദ്യ വില്‍പ്പന ശാലയിലാണ്. 80.3 ലക്ഷത്തിന്റെ വിദേശ മദ്യമാണ് ഇവിടെ നിന്നും വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്ത് (കോഴിക്കോട് -78. 84 ലക്ഷം).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments