Thursday, December 26, 2024

HomeNewsKeralaശബരിമല ദര്‍ശനത്തിനെത്തി ദിലീപ്

ശബരിമല ദര്‍ശനത്തിനെത്തി ദിലീപ്

spot_img
spot_img

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപ് തിങ്കളാഴ്ച ശബരിമല ദര്‍ശനം നടത്തി. സുഹൃത്ത് ശരത്ത്, മാനേജര്‍ വെങ്കി എന്നിവര്‍ക്കൊപ്പം രാവിലെ ഏഴു മണിയോടെയാണ് ദിലീപ് ദര്‍ശനത്തിനെത്തിയത്.

വഴിപാടുകളും നടത്തി. ഇന്നലെ രാത്രി സന്നിധാനത്ത് തങ്ങിയ ശേഷമാണ് ദിലീപ് ദര്‍ശനം നടത്തിയത്.

നടിയെ അക്രമിച്ച്‌ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ പുനരന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം കൂടുതല്‍ സമയം തേടും. ഹൈക്കോടതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുള്ള കാര്യം വിചാരണക്കോടതിയെ അറിയിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍പേരെ ചോദ്യം ചെയ്യാനുള്ളതുമെല്ലാം വ്യക്തമാക്കിയാണ് അന്വേഷം സംഘം കൂടുതല്‍ സമയം തേടുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments