Friday, December 27, 2024

HomeNewsKeralaനാല് വര്‍ഷം മുന്‍പ് കാണാതായ ജെസ്നയെ കണ്ടെത്താന്‍ 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ്

നാല് വര്‍ഷം മുന്‍പ് കാണാതായ ജെസ്നയെ കണ്ടെത്താന്‍ 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ്

spot_img
spot_img

പത്തനംതിട്ട: പത്തനംതിട്ടയിലെ വെച്ചൂച്ചിറയില്‍ നിന്ന് കാണാതായ ജെസ്ന മരിയയെ കണ്ടെത്താന്‍ 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു.

ഇന്റര്‍പോള്‍ മുഖേനയാണ് സിബിഐയുടെ നീക്കം. ജെസ്നയെ കണാതായി നാല് വര്‍ഷം പിന്നിട്ടിട്ടും ഇത് സംബന്ധിച്ച യാതൊരു സൂചനകളും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് സിബിഐയുടെ പുതിയ നീക്കം. ജെസ്നയുടെ ഫോട്ടോ, തിരിച്ചറിയാനുള്ള അടയാളങ്ങള്‍, കേസ് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഇന്റര്‍പോളിന് കൈമാറി.

2018 മാര്‍ച്ച്‌ 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്നു. 2018 മാര്‍ച്ച്‌ 22ന് മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നും പറഞ്ഞ് പോയ ജെസ്നയെ പിന്നീട് ആരും കണ്ടിട്ടില്ല. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തിയെങ്കിലും യാതൊരു പുരോ​ഗതിയും ഉണ്ടായില്ല.

പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പോലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോണ്‍ കോളുകള്‍ പരിശോധിച്ചു. ജെസ്നയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് ഡിജിപി അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ജെസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. പത്തനംതിട്ട പോലീസ് മേധാവിയായി കെജി സൈമണ്‍ വന്ന ശേഷം അന്വേഷണം വീണ്ടും ചൂടുപിടിക്കുകയും ജെസ്നയെ സംബന്ധിച്ച നി‍ര്‍ണായക വിവരങ്ങള്‍ കിട്ടിയതായും വാ‍ര്‍ത്ത വന്നു. ജെസ്ന ജീവനോടെയുണ്ടെന്നും വാ‍ര്‍ത്തകളുണ്ടായി. എന്നാല്‍ ഇതേക്കുറിച്ച്‌ എന്തെങ്കിലും വെളിപ്പെടുത്തലോ സ്ഥിരീകരണമോ നല്‍കാതെ ഡിസംബ‍ര്‍ 31ന് കെജി സൈമണ്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. ഇതിന് ശേഷം കേസ് 2021 ഫെബ്രുവരിയില്‍ സിബിഐക്ക് കൈമാറി. തുടര്‍ന്ന് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ 11നാണ് സിബിഐ കേസ് ഏറ്റെടുത്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments