Thursday, December 26, 2024

HomeNewsKeralaഇറച്ചിവെട്ട് യന്ത്രത്തിൽ സ്വര്‍ണ കടത്ത്: തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ മകനും, നിര്‍മാതാവും പിടിയില്‍

ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വര്‍ണ കടത്ത്: തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ മകനും, നിര്‍മാതാവും പിടിയില്‍

spot_img
spot_img

കൊച്ചി : ഇറച്ചി മുറിക്കുന്ന യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയ കേസില്‍ രണ്ടാം പ്രതിയായ ഷാബിനും  നിര്‍മ്മാതാവായ  സിറാജുദ്ദീനും പിടിയില്‍. ഇന്നലെ രാത്രിയാണ് ഷാബിനെ കൊച്ചിയില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹിം കുട്ടിയുടെ മകനാണ് ഷാബിന്‍. പ്രതികളെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.

കടത്താനുപയോഗിച്ച സ്വര്‍ണത്തിന് പണം മുടക്കിയത് ഷാബിനാണെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ സംഭവത്തിന് പിന്നില്‍ മൂന്നംഗ സംഘമാണെന്നാണ് കണ്ടെത്തല്‍

കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഷാബിനെ വിശദമായ ചോദ്യം ചെയ്തുവരികയാണ്. ഷാബിനൊപ്പം കള്ളക്കടത്തില്‍ പങ്കാളിയായ തുരുത്തുമ്മേല്‍ സിറാജ് എന്നയാളും പിടിയിലായിട്ടുണ്ട്. ഇയാളുടെ കൊച്ചിയിലെ സ്ഥാപനത്തിന്റെ പേരിലാണ് സ്വര്‍ണം എത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് ഷാബിന്‍.

ഈ മാസം 17ന് ദുബായിയില്‍ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ കാര്‍ഗോ വിമാനത്തിലെ സാധനങ്ങളില്‍ നടത്തിയ തെരച്ചിലിലാണ് ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ സ്വര്‍ണ്ണം പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടിയെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മുമ്ബും ഇതേ സ്ഥാപനം ദുബായിയില്‍ നിന്നും യന്ത്രം ഇറക്കുമതി ചെയ്തിട്ടുണ്ടോയെന്ന സംശയം കസ്റ്റംസിനുണ്ട്.

ഇബ്രാഹിമിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് ഷാബിന്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയാണെന്ന് കണ്ടെത്തിയത്. നേരത്തേയും ഇതുപോലെ ഹോട്ടല്‍ വ്യാപാരത്തിന്റെ മറവില്‍ ഇറച്ചിവെട്ട് യന്ത്രം അടക്കമുള്ളവ ഷാബിനും മറ്റു കക്ഷികളും ഇറക്കുമതി ചെയ്തിരുന്നതായാണ് വിവരം.

നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ തൃക്കാക്കര ‘തുരുത്തേല്‍ എന്റര്‍പ്രൈസസി’ന്റെ പേരിലെത്തിയ ഇറച്ചി അരിയല്‍ യന്ത്രത്തില്‍ നിന്നാണ് രണ്ടേകാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments