Tuesday, June 3, 2025

HomeNewsKeralaചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലപാട് ശരിയെല്ലെന്ന് ബി.ജെ.പിയെ പിന്തുണച്ച് മെത്രാപ്പൊലീത്ത

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലപാട് ശരിയെല്ലെന്ന് ബി.ജെ.പിയെ പിന്തുണച്ച് മെത്രാപ്പൊലീത്ത

spot_img
spot_img

കോട്ടയം: ബിജെപി അനുകൂല പ്രസ്താവനയുമായി ഓര്‍ത്തഡോക്‌സ് മെത്രപ്പൊലീത്ത. മലങ്കര ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് യൂലിയോസ് ആണ് ബിജെപിയെ പിന്തുണച്ച് രംഗത്തെത്തിയത്.

ബഹുസ്വരതയുള്ള നാട്ടില്‍ ചില ഉരസലുകള്‍ ഉണ്ടാകാമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, ആരെങ്കിലും എന്തെങ്കിലും കാണിച്ചാല്‍ അത് മുഴുവന്‍ മോദിയോ ബിജെപിയോ ആണ് ചെയ്യുന്നതെന്ന് ചാപ്പകുത്തുന്നതിനോട് യോജിപ്പില്ലെന്നും പറഞ്ഞു.

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലപാട് ശരിയല്ലെന്നും മെത്രപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്തയില്‍ കന്യാസ്ത്രീ ആശ്രമത്തിനു നേരെ ഉണ്ടായ ആക്രമണത്തില്‍ താനടക്കമുള്ളവര്‍ പ്രതിഷേധം സംഘടിപ്പിച്ചു, എന്നാല്‍ അക്രമികള്‍ ബംഗ്ലാദേശില്‍ നിന്നും വന്ന ചിലര്‍ ആരാണെന്ന് പിന്നീട് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ആളുകളുടെ വ്യക്തിത്വവികസനമാണ് ആര്‍എസ്എസ് ലക്ഷ്യമെന്നാണ് താന്‍ മനസിലാക്കുന്നത്. സ്ത്രീകളെ സംരക്ഷിക്കാനാണ് ആര്‍എസ്എസ് പഠിപ്പിക്കുന്നതെന്നും മെത്രപ്പൊലീത്ത പറഞ്ഞു. ബിജെപി നേതാവ് എന്‍. ഹരിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഓര്‍ത്തഡോക്സ് മെത്രാപ്പൊലീത്ത ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments