കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരേ തളിപ്പറമ്ബ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എന്നിവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണങ്ങള്‍ നടത്തിയതിനാണ് കേസെടുത്തിരുന്നത്.
സിപിഎം തളിപ്പറമ്ബ് ഏരിയാ സെക്രട്ടറി കെ. സന്തോഷായിരുന്നു പരാതിക്കാരന്‍. ഇതിനിടെ ഈ കേസില്‍ സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യാന്‍ തളിപ്പറമ്ബ് സിഐയും സംഘവും ബംഗളൂരുവിലെത്തി. എഫ്‌ഐആര്‍ ഹൈക്കോടതി കേസ് സ്റ്റേ ചെയ്തതോടെ പോലീസിന് ഇരുവരെയും ചോദ്യം ചെയ്യാന്‍ സാധിക്കില്ല.