Tuesday, June 3, 2025

HomeNewsKeralaസഭാ അധ്യക്ഷന്മാരെ കാണാന്‍ കോണ്‍ഗ്രസും; മാർ പാംപ്ലാനിയുമായി ഇന്ന് കൂടിക്കാഴ്ച

സഭാ അധ്യക്ഷന്മാരെ കാണാന്‍ കോണ്‍ഗ്രസും; മാർ പാംപ്ലാനിയുമായി ഇന്ന് കൂടിക്കാഴ്ച

spot_img
spot_img

കണ്ണൂര്‍: ബി.ജെ.പിയുടെ ഈസ്റ്റര്‍ തന്ത്രത്തിന് പിന്നാലെ ബിഷപ്പുമാരെ കാണാന്‍ കോണ്‍ഗ്രസും അരമനകളിലേക്ക്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് 5.30ന് തലശ്ശേരി ആര്‍ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തും. ബി.ജെ.പിയുടെ അരമന സന്ദര്‍ശനത്തെ ലാഘവമായി കാണേണ്ടതില്ലെന്ന് കോണ്‍ഗ്രസില്‍ അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്നാണിത്.

കേരളത്തിലെ ക്രൈസ്തവ മതമേലധ്യക്ഷന്മാരെ കോണ്‍ഗ്രസ് നേതാക്കള്‍ കാണണമെന്നും അത് തിണ്ണ നിരങ്ങലായി കാണേണ്ടതില്ലെന്നും കെ. മുരളീധരന്‍ എം.പി പരസ്യമായി പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയാധികാര സമിതി ഈ മാസം 20ന് ചേരാനിരിക്കെയാണ് ബിഷപ്പ് ഹൗസ് സന്ദര്‍ശനത്തിന്റെ തുടക്കം കെ.പി.സി.സി അധ്യക്ഷന്റെ നാട്ടില്‍നിന്ന് തന്നെ തുടങ്ങുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments