Sunday, February 23, 2025

HomeNewsKeralaവിരമിക്കാന്‍ പോകുന്ന ഹൈക്കോടതി ജസ്റ്റിസിന് എന്തിനാണ് സര്‍ക്കാര്‍ ചിലവില്‍ രഹസ്യ യാത്രയയപ്പ് ; വിഡി സതീശന്‍

വിരമിക്കാന്‍ പോകുന്ന ഹൈക്കോടതി ജസ്റ്റിസിന് എന്തിനാണ് സര്‍ക്കാര്‍ ചിലവില്‍ രഹസ്യ യാത്രയയപ്പ് ; വിഡി സതീശന്‍

spot_img
spot_img

തിരുവനന്തപുരം: വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ യാത്യയയപ്പ് വിചിത്രമായ കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

മുഖ്യമന്ത്രിമാരും നാലഞ്ച് മന്ത്രിമാരും ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോയി രഹസ്യമായി യാത്രയയപ്പ് നല്‍കേണ്ട സ്ഥാനമല്ല ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റേതെന്നും സതീശന്‍ പറഞ്ഞു. കേരളത്തിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ഇപ്പോള്‍ ആദരവ് തോന്നിയത് വലിയ കാര്യമാണ്.

മുന്‍പ് ലാവലിന്‍ കേസില്‍ വിധി പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസിനെ വളരെ മോശം രീതിയിലാണ് യാത്രയാക്കിയത്. എസ്‌എഫ്‌ഐക്കാരേയും ഡിവൈഎഫ്‌ഐക്കാരേയും ഹൈക്കോടതിയുടെ മുന്നില്‍ പ്രകടനം നടത്തുകവരെ ഉണ്ടായെന്നും വിഡി സതീശന്‍ പറഞ്ഞു. അന്ന് അദ്ദേഹത്തെ പ്രകടനം നടത്തി നാട് കടത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

23-ന് വിരമിക്കാനിരിക്കേ ബുധനാഴ്ച വൈകീട്ട് കോവളം ലീലഹോട്ടലിലായിരുന്നു ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നല്‍കിയത്. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി രാജീവ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. മുഖ്യമന്ത്രി ചടങ്ങിനെത്തിയത് കുടുംബസമേതമായിരുന്നു. എന്നാല്‍ വിരമിക്കുന്ന ജഡ്ജിമാര്‍ക്ക് സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കുന്ന പതിവില്ല. ചീഫ് ജസ്റ്റിസുമാര്‍ വിരമിക്കുമ്ബോള്‍ ഹൈക്കോടതിയുടെ ഫുള്‍കോര്‍ട്ട് യാത്രയയപ്പാണ് നല്‍കാറുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments