Wednesday, March 26, 2025

HomeNewsKeralaഅരിക്കൊമ്ബനെ കണ്ടെത്താനായില്ല, ദൗത്യം നിര്‍ത്തിവച്ചു

അരിക്കൊമ്ബനെ കണ്ടെത്താനായില്ല, ദൗത്യം നിര്‍ത്തിവച്ചു

spot_img
spot_img

 ഇടുക്കിയിലെ ശാന്തന്‍ പാറ, ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തുന്ന കാട്ടാന അരിക്കൊമ്ബനെ പിടികൂടുന്നതിനുള്ള ദൗത്യം ഇന്ന് അവസാനിപ്പിക്കാന്‍ വനംവകുപ്പില്‍ ധാരണ.

എട്ടുമണിക്കൂര്‍ നീണ്ട ദൗത്യത്തില്‍ അരിക്കൊമ്ബന്‍ എവിടെയെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് വനംവകുപ്പിന്റെ തീരുമാനമെന്നാണ് റിപ്പോര്‍്ട്ട്. ഇതുസംബന്ധിച്ച്‌ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല.

സമാനമായ രീതിയില്‍ നാളെ ദൗത്യം പുനാരാംഭിക്കാനാണ് ആലോചന. ഇന്ന് അരിക്കൊമ്ബനെ നിരീക്ഷിക്കുന്നത് തുടരും. അരിക്കൊമ്ബന്‍ എവിടെയെന്ന് കൃത്യമായി കണ്ടെത്തി നാളെ പിടികൂടാനാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ധാരണയായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ദൗത്യസംഘത്തോട് മടങ്ങാന്‍ നിര്‍ദേശിച്ചു. ഇന്നത്തെ ദൗത്യം അവസാനിപ്പിച്ച്‌ ജിപിഎസ് കോളര്‍ ബേസ് ക്യാമ്ബില്‍ തിരിച്ചെത്തിച്ചു.

ഇന്ന് രാവിലെ നാലരയോടെയാണ് അരിക്കൊമ്ബനെ പിടികൂടുന്നതിനുള്ള ദൗത്യം ആരംഭിച്ചത്. രാവിലെ 6.30 ഓടെ അരിക്കൊമ്ബനെ ദൗത്യസംഘം കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദൗത്യസംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്ബനെയാണെന്ന് ആര്‍ആര്‍ടി സംഘം പിന്നീട് സ്ഥിരീകരിച്ചു. മുറിവാലനെയും മൊട്ടവാലനെയും കണ്ടെത്തിയെങ്കിലും അരിക്കൊമ്ബനെ കണ്ടെത്താനായില്ല. അരിക്കൊമ്ബന്‍ ഉള്‍ക്കാട്ടിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. എന്നാല്‍ പന്ത്രണ്ട് മണിയായിട്ടും അരിക്കൊമ്ബനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ദൗത്യം നിര്‍ത്തിവെയ്ക്കാന്‍ ധാരണയായത്.

 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments