കോട്ടയം: ഉദ്യോഗസ്ഥര്‍ തന്റെ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുന്നു എന്ന പരാതിയുമായി കോട്ടയം എന്‍ഡിഎ സ്ഥാനര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി.
ചിഹ്നം അനുവദിച്ചില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ പോസ്റ്ററുകളും ബോര്‍ഡുകളും നശിപ്പിക്കുന്നുവെന്നാണ് പരാതി. ചീഫ് ഇലക്ഷന് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെ നടപടിക്ക് പിന്നില്‍ രാഷ്ട്രീയം ഉണ്ടെന്നാണ് തുഷാര്‍ നല്കിയ പരാതിയില്‍ പറയുന്നത്. എതിര് രാഷ്ട്രീയക്കാരും കടന്ന് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ വരെ തെരഞ്ഞെടുപ്പ് ആരോപണത്തില്‍ കടന്നു വന്നിരിക്കയാണ്.