Saturday, March 15, 2025

HomeNewsKeralaതൃശൂരില്‍ 50ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്; പ്രവർത്തകരെ സ്വീകരിക്കാൻ പത്മജ

തൃശൂരില്‍ 50ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്; പ്രവർത്തകരെ സ്വീകരിക്കാൻ പത്മജ

spot_img
spot_img

തൃശൂരില്‍ 50ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് ബിജെപിയില്‍ ചേരുന്നത്. പത്മജ വേണുഗോപാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപിയിലേക്ക് സ്വീകരിക്കും. കെ കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന മുരളീ മന്ദിരത്തിൽ വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേരുന്നത്. ഇന്ന് രാവിലെ 11 മണിക്ക് ആണ് അംഗത്വം എടുക്കുക.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച എം വി ഗോവിന്ദന് മറുപടിയുമായി കെ സുരേന്ദ്രന്‍. മോദിയുടെ വരവില്‍ വേവലാതിയുള്ളവര്‍ സീതാറാം യെച്ചൂരിയെയും കൊണ്ടുവരാം. ജനം ആര് പറയുന്നത് കേള്‍ക്കുമെന്ന് നോക്കാമെന്നും വെല്ലുവിളി. അഴിമതി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് കേന്ദ്ര ഏജന്‍സികളെ കുറ്റപ്പെടുത്തുന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments