Friday, April 4, 2025

HomeNewsKeralaമലയാളി വൈദികനെ ഒഡീഷ പോലീസ് റോഡില്‍ വലിച്ചിഴച്ചു

മലയാളി വൈദികനെ ഒഡീഷ പോലീസ് റോഡില്‍ വലിച്ചിഴച്ചു

spot_img
spot_img

ബഹ്‌റാംപൂര്‍: ബി.ജെ.പി ഭരിക്കുന്ന ഒഡീഷയില്‍ ഇക്കഴിഞ്ഞയാഴ്ച മലയാളി വൈദികനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ചു. ഒഡീഷയിലെ ബഹ്‌റാംപൂര്‍ ജില്ലയിലെ ലത്തീന്‍ കത്തോലിക്കാ ദേവാലയത്തിലെ വൈദികന്‍ ഫാദര്‍ ജോഷി ജോര്‍ജിന് നേരെ നടന്ന അതിക്രമം ഇപ്പോഴാണ് പുറത്തറിയുന്നത്.

കുറവിലങ്ങാട് തോട്ടുവ സ്വദേശിയായ ഫാദര്‍ ജോഷി, വര്‍ഷങ്ങളായി ഒഡീഷയിലെ വിവിധ ഗ്രാമങ്ങളില്‍ സേവനം ചെയ്തു വരികയാണ്. കഴിഞ്ഞ മാസം 21-ന് അര്‍ദ്ധരാത്രിയില്‍ ജൂബാ ഗ്രാമത്തിലെ കഞ്ചാവ് കൃഷിക്കാരെ പിടികൂടാനെത്തിയ പോലീസ് ഗ്രാമവാസികള്‍ക്കിടയില്‍ വ്യാപക അതിക്രമങ്ങള്‍ നടത്തി. ഗ്രാമത്തിലെ കുറെ പുരുഷമ്മാരെ പോലീസ് പിടിച്ചു കൊണ്ടുപോയെങ്കിലും നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വിട്ടയച്ചു.

പിറ്റേന്ന് ശനിയാഴ്ച ഉച്ചയോടെ ഗ്രാമത്തിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തിലെത്തിയ പോലീസ് സംഘം പള്ളിയില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളെ മര്‍ദിച്ചു. സ്ത്രീകള്‍ അടി കൊണ്ടോടിയത് കണ്ടെത്തിയ ഫാദര്‍ ജോഷി ജോര്‍ജിനേയും സഹ വികാരി ദയാനന്ദ് നായിക്കിനേയും പോലീസ് മര്‍ദിച്ചു. എന്തിനാണ് തല്ലുന്നതെന്ന് ചോദിച്ചതില്‍ പ്രകോപിതരായ പോലീസ് സംഘം പിന്നെ രണ്ടുപേരെയും റോഡിലൂടെ വലിച്ചിഴച്ചു. തലയ്ക്കും തോളെല്ലിനും സാരമായ പരിക്കേറ്റ ഫാദര്‍ ദയാനന്ദ് ബഹ്‌റാംപൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

”നീയൊക്കെ പാകിസ്ഥാനികളാണ്. അമേരിക്കയില്‍ നിന്ന് കാശ് വാങ്ങി മതപരിവര്‍ത്തനം നടത്തുകയാണ്. നിന്നെയൊക്കെ മര്യാദ പഠിപ്പിക്കും, ജീവിക്കാന്‍ അനുവദിക്കില്ല…” ഇങ്ങനെയെല്ലാം ആക്രോശിച്ചു കൊണ്ടാണ് പോലീസ് തന്നെ വലിച്ചിഴച്ചതെന്ന് ഫാ. ജോഷി ജോര്‍ജ് പറഞ്ഞു. പോലീസ് സ്റ്റേഷനില്‍ കുറെനേരം പിടിച്ചിരുത്തിയ ശേഷം തന്നെ വിട്ടയച്ചു. ഫാ. ദയാനന്ദിനെ മറ്റൊരു സ്‌റേഷനില്‍ കൊണ്ടു പോയി തല്ലിച്ചതച്ചു.

സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനം സംബന്ധിച്ച് പരാതി നല്‍കിയിട്ടും ഒരു നടപടിയുമില്ല. തന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത ഫോണ്‍ ഇത് വരെ വിട്ടുകിട്ടിയിട്ടില്ല. വൈദികരെ പിടിച്ചു കൊണ്ടു പോയ ശേഷം പള്ളിയിലും വൈദികര്‍ താമസിക്കുന്ന വീട്ടിലും റെയ്ഡ് നടത്തി. വൈദികരുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 40,000 രൂപ പോലീസ് എടുത്തു കൊണ്ടു പോയെങ്കിലും പണം തിരിച്ചു തരാന്‍ തയ്യാറായിട്ടില്ലെന്ന് ജോഷി പറഞ്ഞു.

അതേസമയം ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ക്രൈസ്ത വര്‍ക്കെതിരെ ഹിന്ദുത്വ ശക്തികളുടെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈസ്റ്ററിനോട് അനുബന്ധിച്ച ദിവസങ്ങളില്‍ അക്രമങ്ങള്‍ വര്‍ദ്ധിക്കുമോ എന്ന ആശങ്കയിലാണ് ഒഡീഷയിലെ ക്രിസ്ത്യന്‍ സമൂഹം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments