Friday, April 18, 2025

HomeNewsKeralaയുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച സംഭവം: പ്രതിക്ക് ജീവപര്യന്തം തടവ്

യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച സംഭവം: പ്രതിക്ക് ജീവപര്യന്തം തടവ്

spot_img
spot_img

പത്തനംതിട്ട:കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. 108 ആംബുലൻസ് ഡ്രൈവർ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

1,08,000 രൂപ പിഴയും അടയ്ക്കണം. നൗഫൽ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ബലാത്സംഗം , തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളും തെളിയിക്കപ്പെട്ടു. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. നാലര വർഷമായി വിചാരണത്തടവിലുള്ള ഇയാൾ മുൻപും വധശ്രമക്കേസിൽ പ്രതിയാണ്.

2020 സെപ്റ്റംബർ 5ന് അർധരാത്രിയിലായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം. അടൂർ ജനറൽ ആശുപത്രിയിൽനിന്ന് പന്തളത്തെ കോവിഡ് കെയർ സെന്ററിലേക്ക് പോകുന്നതിനിടെ ആറന്മുളയിൽ വച്ചാണ് യുവതിയെ ഡ്രൈവർ പീഡിപ്പിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments