കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ ദേവാലയങ്ങളില്‍ വിശുദ്ധവാരതിരുക്കര്‍മ്മങ്ങളുടെ നിറവില്‍. കുരിശുമരണത്തിന്റെ മുന്നോടിയായി ഈശോ നടത്തിയ പെസഹാ ആചരണത്തിന്റെ ഓര്‍മപുതുക്കി ഇന്നു ദേവാലയ ങ്ങളില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ നടക്കും. വിശുദ്ധ കുര്‍ബാന, കാല്‍ കഴുകല്‍ ശുശ്രൂഷ, ആരാധന, അപ്പം മുറിക്കല്‍ ശുശ്രൂഷ തുടങ്ങിയ തിരുക്കര്‍മങ്ങളാണ് ഇന്ന് നടക്കുന്നത്.
ഈശോയുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയില്‍ നാളെ ദുഃ ഖവെളളി ദിനത്തില്‍ വിവിധ ദേവാലയങ്ങളില്‍ നടക്കുന്ന പീഡാനുഭവ ശുശ്രൂഷകളിലും കുരിശിന്റെ വഴി, നഗരി കാണിക്കല്‍, തുടങ്ങിയ തിരുക്കര്‍മങ്ങളിലും കുരിശ് ചുംബനം, നീന്തുനേര്‍ച്ച എന്നിവയിലും വിശ്വാസികള്‍ പ ങ്കെടുക്കും. ദുഃഖശനി ദിനത്തില്‍ മാമോദീസാ വ്രതനവീകരണം, പുത്തന്‍ തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ് എന്നിവ നടക്കും. ഈസ്റ്റര്‍ ദി നത്തില്‍ പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പ് തിരുക്കര്‍ മങ്ങള്‍ ആരംഭിക്കും.
പെസഹാ ആചരണത്തിന്റെ ഭാഗമായി ഇന്ന് കാല്‍കഴുകല്‍ ശുശ്രൂഷ ഉള്‍പ്പെടെയുള്ളവയാണ് ക്രമീകരിച്ചിട്ടുള്ളത്. ഒളശ സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ 21 മുതല്‍ 27 വരെ ആഘോ ഷിക്കും. 21നു വൈകുന്നേരം അഞ്ചിനു കൊടിയേറ്റ്, നൊവേന, വിശുദ്ധ കുര്‍ബാന, സന്ദേശം ഫാ. സജി മലയില്‍പുത്തന്‍പുരയില്‍, 22 മുതല്‍ 25 വരെ വൈകുന്നേരം അഞ്ചിനു ആരാധന, ജപമാല, നൊവേന, വിശുദ്ധ കുര്‍ബാ ന, സന്ദേശം എന്നിവയുണ്ടായിരിക്കും.
ഫാ. ഷിന്റോ ആരുച്ചേരില്‍, ഫാ. ജിജോ ഫി ലിപ്പ് കൂട്ടമ്മാക്കല്‍, ഫാ. സിബി കണിയാപാറ, ഫാ. ജോസ് പാട്ടക്കണ്ടത്തില്‍ എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്കും.
25നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സെമി ത്തേരി സന്ദര്‍ശനവും ഉണ്ടായിരിക്കും. തുട ര്‍ന്നു സ്‌നേഹവിരുന്ന്, രാത്രി ഏഴിനു സണ്‍ഡേ സ്‌കൂള്‍, ഭക്തസംഘടന വാര്‍ഷികാ ഘോഷവും കലാസന്ധ്യയും. 26നു രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാന, സന്ദേശം ഫാ. ജോണ്‍ മുതുകാട്ടില്‍, രാത്രി ഏഴിനു പ്രദക്ഷിണം ഫാ. സിറിയക് ഓട്ടപ്പള്ളി ല്‍, 8.30നു തിരുനാള്‍ സന്ദേശം ഫാ. ജോസ് വട്ടിയേല്‍, ഒമ്പതിനു വിശുദ്ധ കുര്‍ബാ. കടുത്തുരുത്തി താഴത്തുപള്ളിയില്‍ ഇന്ന് രാവിലെ 6.30 ന് വി ശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, തുടര്‍ന്ന് 8.30 മുതല്‍ വൈകുന്നേരം അഞ്ചുവരെ ആരാധന, തുടര്‍ന്ന് സമാപനആശീര്‍വാദം. നാളെ ദുഃഖവെള്ളിദിനത്തില്‍ രാവിലെ 6.30 ന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. പീഡാനുഭവ ശുശ്രൂഷ, തുടര്‍ന്ന് കുരിശിന്റെ വഴി, ക്രൂശിത രൂപ വണക്കം, 3.30 ന് പഴയ പള്ളിയില്‍നി ന്നും കുരിശിന്റെ വഴി ആരംഭിക്കും. നഗരികാ ണിക്കല്‍, തിരുസ്വരൂപ വണക്കം.
ദുഃഖശനിദിനത്തില്‍ രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. പുത്തന്‍ വെള്ളവും തീയും വെ ഞ്ചരിപ്പ്. ഉയിര്‍പ്പുഞായറാഴ്ച പുലര്‍ച്ചെ മൂ ന്നിന് ഉയിര്‍പ്പു തിരുക്കര്‍മങ്ങള്‍, തുടര്‍ന്ന് വി ശുദ്ധ കുര്‍ബാന, രാവിലെ ആറിനും 7.30നും വിശുദ്ധ കുര്‍ബാന. വികാരി ഫാ മാത്യു ചന്ദ്ര ന്‍കുന്നേല്‍ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മി കത്വം വഹിക്കും.
കടുത്തുരുത്തി വലിയപള്ളിയില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ ഇന്നു രാവിലെ ഏഴിന് കാല്‍കഴുകല്‍ ശുശ്രൂ ഷകളോടെ ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കാന. വൈകുന്നേരം ആറു മുതല്‍ ഏഴു
വരെ ആരാധന. നാളെ ദുഃഖവെള്ളിദിനത്തില്‍ രാവിലെ ഏഴു മുതല്‍ 7.30 വരെ ആരാധന, തുടര്‍ന്ന് പീഡാനുഭവ ധ്യാനം, സ്ലീവാപാത, നീന്തുനേര്‍ച്ച, കഞ്ഞിനേര്‍ച്ച.
ദുഃഖശനി ദിനത്തില്‍ രാവിലെ 6.30ന് ജ്ഞാന സ്നാന വ്രതനവീകരണം, വിശുദ്ധ കുര്‍ബാ ന. ഉയിര്‍പ്പു ദിനത്തില്‍ പുലര്‍ച്ചെ അഞ്ചിന് ഉ യിര്‍പ്പുതിരുക്കര്‍മങ്ങള്‍, സമുദ്രാഭിമുഖ പ്രാര്‍ ഥന, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, രാവിലെ എട്ടിന് വിശുദ്ധ കുര്‍ബാന. വികാരി ഫാ. ജോ ണ്‍സണ്‍ നീലനിരപ്പേല്‍ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കും
കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോന പളളിയില്‍ ഇ ന്നു രാവിലെ 6.30 ന് തിരുക്കര്‍മങ്ങള്‍ ആരംഭി ക്കും. തുടര്‍ന്ന് കാല്‍കഴുകല്‍ ശുശ്രൂഷ, വിശു ദ്ധ കുര്‍ബാന. നാളെ ദുഃഖവെള്ളിദിനത്തില്‍ 6.30ന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് കൊടുകുത്തി മലയിലേക്കു കുശിന്റെ വഴി. ദുഃഖശനി ദിനത്തില്‍ രാവിലെ 6.30ന് തിരുക്ക ര്‍മങ്ങള്‍ ആരംഭിക്കും.
ഈസ്റ്റര്‍ദിനത്തില്‍ പുലര്‍ച്ചെ മൂന്നിന് ഉയിര്‍ പ്പു തിരുക്കര്‍മങ്ങള്‍ ആരംഭിക്കും,
മുട്ടുചിറ റൂഹാദക്കുദിശാ ഫൊറോനാ പള്ളി യില്‍ പെ സഹാ തിരുക്കര്‍മങ്ങള്‍ ഇന്നു രാവിലെ ഏഴിന് സമൂഹബലിയോടെ ആരംഭിക്കും. തുടര്‍ന്ന് കാല്‍കഴുകല്‍ ശുശ്രൂഷ, തുടര്‍ന്ന് വൈ കുന്നേരം മൂന്നു വരെ ആരാധന, മൂന്നു മുത ല്‍ നാലു വരെ പൊതു ആരാധന. നാളെ ദുഃഖവെള്ളിദിനത്തില്‍ ഏഴിന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, വിശുദ്ധ കുരിശുചുംബനം. വൈകുന്നേരം നാലിന് കുരിശുംമൂട് പള്ളിയി ലേക്ക് കുരിശിന്റെ വഴി.
തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി. ദുഃഖശനി ദിനത്തി ല്‍ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, തുടര്‍ ന്ന് മറ്റു തിരുക്കര്‍മങ്ങള്‍. ഉയിര്‍പ്പുദിനത്തില്‍ പുലര്‍ച്ചെ മൂന്നിന് തിരുക്കര്‍മങ്ങള്‍ ആരംഭി ക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, രാവിലെ 5.30നും ഏഴിനും ഒമ്പതിനും പള്ളിയിലും 6.30ന് അരുണാശേരി കപ്പേളയിലും വിശുദ്ധ കുര്‍ബാന. വികാരി ഫാ. ഏബ്രഹാം കൊല്ലി ത്താനത്തുമലയില്‍ മുഖ്യകാര്‍മികത്വം വഹി ക്കും.
കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് പള്ളിയില്‍ ഇന്നു രാവിലെ 6.30ന് പെസഹാ തിരുക്കര്‍മങ്ങള്‍, വിശുദ്ധ കു ര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ. നാളെ ദുഃഖ വെള്ളിദിനത്തില്‍ രാവിലെ 6.45ന് തിരുക്കര്‍മ ങ്ങള്‍, തുടര്‍ന്ന് കുരിശിന്റെ വഴി. ദുഃഖശനിയാ ഴ്ച രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, മറ്റു തിരുക്കര്‍മങ്ങള്‍. ഉയിര്‍പ്പു ഞായറാഴ്ച പുലര്‍ ച്ചെ മൂന്നിന് തരുക്കര്‍മങ്ങള്‍, വിശുദ്ധ കുര്‍ ബാന, തുടര്‍ന്ന് 5.30 നും ഏഴിനും വിശുദ്ധ കു ര്‍ബാന. വികാരി ഫാ. ജയിംസ് വയലില്‍ മു ഖ്യകാര്‍മികത്വം വഹിക്കും.
അറുനൂറ്റിമംഗലം സെന്റ തോമസ് മലകയറ്റ പ ള്ളിയില്‍ പെസ ഹാദിനമായ ഇന്നു രാവിലെ 6.30 ന് തിരുക്കര്‍ മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന. നാളെ ദുഃഖവെ ള്ളിദിനത്തില്‍ രാവിലെ ഏഴിന് പീഡാനുഭവ വായന, സ്ലീവാവന്ദനം, കുരിശിന്‍ വഴി എ ന്നിവ നടക്കും.
വൈകുന്നേരം നാലിന് പീഡാനുഭ സന്ദേശം, തുടര്‍ന്ന് നഗരികാണിക്കല്‍ ശുശ്രൂഷ, ആറിന് മലമുകളില്‍ കബറടക്ക ശുശ്രൂഷ. ദുഃഖത് യാഴ്ച്ച രാവിലെ 6.30ന് തിരുക്കര്‍മങ്ങ 00
പൂഴിക്കോല്‍ സെന്റ് ആന്റണീസ് പള്ളിയില്‍ പെസഹാ തി രുക്കര്‍മങ്ങള്‍ രാവിലെ ഏഴിന്. ദുഃഖവെള്ളി തിരുക്കര്‍മങ്ങള്‍ രാവിലെ ഏഴിന്. തുടര്‍ന്ന് കു രിശിന്റെ വഴി. ദുഃഖശനിയാഴ്ച തിരുക്കര്‍മങ്ങ ള്‍ രാവിലെ ഏഴിന്. ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന്. ഏഴിന് വിശു ദ്ധ കുര്‍ബാന. വികാരി ഫാ. തോമസ് കുറ്റി ക്കാട്ട് കാര്‍മികത്വം വഹിക്കും.
ആയാംകുടി മലപ്പുറം സെന്റ് തെരേസാസ് പള്ളിയില്‍ ഇ ന്നു തിരുക്കര്‍മങ്ങള്‍ രാവിലെ 6.30ന് ആരംഭി ക്കും. തുടര്‍ന്ന് ആരാധന. ദുഃഖവെള്ളിദിന ത്തില്‍ രാവിലെ ആറിന് പീഡാനുഭവ തിരുക്ക ര്‍മങ്ങള്‍, കുരിശിന്റെ വഴി. ദുഃഖശനി തിരുക്ക ര്‍മങ്ങള്‍ രാവിലെ ആറിന്. ഈസ്റ്റര്‍ തിരുക്കര്‍ മങ്ങള്‍ പുലര്‍ച്ചെ മൂന്നിന്. രാവിലെ ആറിനും 7.30നും വിശുദ്ധ കുര്‍ബാന വികാരി ഫാ. തോ മസ് ചില്ലയ്ക്കല്‍ കാര്‍മികത്വം വഹിക്കും.