കണ്ണൂര്‍: വിശുദ്ധനാട് സന്ദര്‍ശനത്തിനു പോയ സംഘത്തിലെ 2 പേരെ ഇസ്രയേലില്‍ കാണാതായതായി വിവരം. ഇതോടെ മൂന്നു വൈദികരടക്കമുള്ള സംഘത്തെ ഇസ്രയേലില്‍ തടഞ്ഞുവച്ചു.
കൊച്ചിയിലെ ട്രാവല്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ ഒരാഴ്ച മുന്‍പാണ് ഇവര്‍ ഇസ്രയേലില്‍ എത്തിയത്. ബത്ലഹം സന്ദര്‍ശനത്തിനിടെയാണ് ഇവരെ കാണാതായത്. സംഘത്തിലെ ഇരിട്ടി ചരള്‍ സ്വദേശികളായ ഇവര്‍ക്കായി ഇസ്രയേല്‍ ഇസ്രയേലിലെ മലയാളി സംഘടനകളും തിരച്ചില്‍ ആരംഭിച്ചു. ഇവരെ കണ്ടെത്തുന്നതുവരെ മറ്റു യാത്രിക്കാര്‍ക്കു നാട്ടിലേക്കു മടങ്ങാനാവില്ല.