തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവി രാജിവെച്ചത് ഒദ്യോഗികമായി സ്ഥിരീകരിച്ചതായും താല്‍ക്കാലിക അധ്യക്ഷനായിട്ടാണ് ഇപ്പോള്‍ തുടരുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഇല്ലെന്ന് നേരത്തെ തന്നെ സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പകരം സംവിധാനം വരുന്നവരെ തുടരും.
‘സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും പൂര്‍ണ പിന്തുണ തന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല. ശോക് ചവാന്‍ കമ്മിറ്റിയെ ബഹിഷ്‌കരിച്ചിട്ടില്ല. കേന്ദ്ര നേതൃത്വത്തെ അറിയിച്ച വിശദീകരണത്തില്‍ കൂടുതല്‍ നല്‍കാന്‍ ഇല്ലെന്നാണ് സമിതിയെ അറിയിച്ചത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായി ഏറ്റെടുക്കുന്നു.’ മുല്ലപ്പള്ളി പറഞ്ഞു.
പുതിയ കെ.പിസിസി പ്രസിഡന്റിനെ ഒരാഴ്ചക്കുള്ളില്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. യുഡിഎഫ് കണ്‍വീനറെയും ഉടന്‍ മാറ്റും.