Thursday, December 26, 2024

HomeNewsKeralaലീഗിലെ ഒന്നാമനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലന്ന് കുഞ്ഞാലിക്കുട്ടി

ലീഗിലെ ഒന്നാമനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലന്ന് കുഞ്ഞാലിക്കുട്ടി

spot_img
spot_img

മുസ്ലിം ലീഗിലെ ഒന്നാമനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. നല്ല സമയം കഴിഞ്ഞു, ഇനി ഒരു റോളില്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമോ എന്ന കാര്യം അപ്പോള്‍ തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണ്‍ എഡിറ്റോറിയലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ പി.കെ. കുഞ്ഞാലിക്കുട്ടി ആരാണെന്ന് കാലം കണ്ടെത്തും. പാര്‍ട്ടിയില്‍ തലമുറ മാറ്റത്തിന് കളമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ബുള്‍ഡോസര്‍ രാഷ്ട്രീയം നടത്തിയ ഡല്‍ഹിയിലെ ജഹാംഗീര്‍പുരി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കണമായിരുന്നു. മതനിരപേക്ഷ കാഴ്ചപ്പാടാണ് കോണ്‍ഗ്രസിന്റെ സ്‌പേസ്. വര്‍ഗീയപ്രീണനം കോണ്‍ഗ്രസ് ചെയ്യേണ്ടതല്ല. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ഇനിയും പ്രവര്‍ത്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.

സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രസന്റേഷന്‍ നന്നാക്കണം. ഇനിയും കുറെ കാര്യങ്ങള്‍ ശരിയാക്കാനുണ്ട്. ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ മുന്നണി മാറണം. യുഡിഎഫ് നന്നായാല്‍ പാര്‍ട്ടി വിട്ടുപോയ കക്ഷികള്‍ തിരികെ വരും.

ഇടതുമുന്നണിയിലേക്ക് പോകില്ലെന്ന തീരുമാനം എല്ലാക്കാലത്തേക്കും ഉള്ളതല്ല. അത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. സഖ്യകക്ഷി എന്നത് കോണ്‍ഗ്രസിന് നല്‍കിയ വാക്കാണ്. അതില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments