തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആരാണെന്ന് തീരുമാനമായിട്ടില്ലെന്ന് പാര്‍ട്ടി കണ്‍വീനര്‍ ഇ.പി ജയരാജന്‍. സ്ഥാനാര്‍ത്ഥിനിര്‍ണയം സംബന്ധിച്ച് നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇന്ന് വൈകിട്ട് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തീരുമാനമാകുന്നതിന് മുമ്പാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. പാര്‍ടി പ്രഖ്യാപിക്കാതെ മാധ്യമങ്ങള്‍ സ്വന്തംനിലയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. എല്‍ഡിഎഫിന്റെയും സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെയും അംഗീകാരത്തിന് ശേഷം മാത്രമേ പ്രഖ്യാപനമുണ്ടാകുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് മന്ത്രി പി രാജീവ് പ്രതികരിച്ചത്. അഡ്വ. കെ എസ്. അരുണ്‍ കുമാര്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഇരുവരുടെയും പ്രതികരണം.