തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ മെത്രാന്‍മാര്‍. തിരുവനന്തപുരം സഭാ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്ററിലെ കൂരിയാ മെത്രാനായി റവ.ഡോ.ആന്റണി കാക്കനാട്ടിനെയും തിരുവനന്തപുരം മേജര്‍ അതിരൂപതാ സഹായ മെത്രാനായി റവ.ഡോ. മാത്യു മനക്കരക്കാവിലിനേയുമാണ് നിയമിച്ചത്.
റവ.ഡോ. ആന്റണി കാക്കനാട്ടില്‍ മലങ്കര കത്തോലിക്കാ സഭയുടെ കാതോലിക്കറ്റ് സെന്ററില്‍ സുവിശേഷ സംഘം എക്സിക്യൂട്ടിവ് ഡയറക്ടറായും മാര്‍ ഈവാനിയോസ് കോളേജ് മുന്‍ പ്രിന്‍സിപ്പലായിരുന്ന റവ.ഡോ. മാത്യു മനക്കരക്കാവില്‍ തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ മുഖ്യ വികാരി ജനറലായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഡല്‍ഹി – ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പുതിയ അധ്യക്ഷനായി ബിഷപ് തോമസ് മാര്‍ അന്തോണിയോസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ചു.