തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ട്വന്റി ട്വന്റി. രാഷ്ട്രീയ പ്രാധാന്യമില്ലാത്തതിനാലാണ് മത്സരത്തില്‍ നിന്ന് പിന്‍മാറുന്നതെന്ന് ട്വന്റി ട്വന്റി വിശദീകരണത്തില്‍ പറയുന്നു.
അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഎപിയും അറിയിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഎപി. അധികാരം ഇല്ലാത്ത ഇടങ്ങളില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ലെന്നും അങ്ങനെ ചെയ്തതുകൊണ്ട് വലിയ ഗുണം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും എഎപി കേരളാഘടകം കണ്‍വീനര്‍ പിസി സിറിയക്ക് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.