Thursday, December 26, 2024

HomeNewsKeralaമോഡല്‍ ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

മോഡല്‍ ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

spot_img
spot_img

മോഡലും അഭിനേതാവുമായ ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.

ഷഹനയുടേത് ആത്മഹത്യയെന്നാണ് പ്രാഥമികനിഗമനം. രാസപരിശോധനയ്ക്ക് സാംപിളുകള്‍ശേഖരിച്ചതായി പൊലീസ് അറിയിച്ചു . മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കബറടക്കം രാത്രി നടന്നു.

കാസര്‍കോട് സ്വദേശി ഷഹനയെ കോഴിക്കോട് പറമ്ബില്‍ ബസാറിലെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം പ്രതിഫലത്തിന്റെ കാര്യത്തിലടക്കം ഷഹനയുമായി നിരന്തരം തര്‍ക്കിച്ചിരുന്നുവെന്ന് ഭര്‍ത്താവ് സജാദ് മൊഴി നല്‍കി. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകം ആണെന്നും മാതാവും സഹോദരനും നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments