Thursday, December 26, 2024

HomeNewsKeralaസംസ്ഥാനത്ത് മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്ഥാ പഠനം

സംസ്ഥാനത്ത് മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്ഥാ പഠനം

spot_img
spot_img

സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്‌ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്ഥ പഠന റിപ്പോര്‍ട്ട്.

കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ കണ്ടെത്തല്‍ നേച്ചര്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്തെ കാലവര്‍ഷപെയ്ത്ത് അടിമുടി മാറിയെന്നാണ് കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ പഠന റിപ്പോര്‍ട്ട്. രണ്ട് മണിക്കൂറിനുള്ളില്‍ 20 സെന്റി മീറ്റര്‍ വരെ മഴ പെയ്യാം. അപ്രതീക്ഷിതമായുണ്ടാകുന്ന മേഘ വിസ്‌ഫോടനം സൃഷ്ടിക്കുക മിന്നല്‍ പ്രളയം. ഇതിന് വഴി വയ്ക്കുക കേരള തീരത്ത് രൂപപ്പെടുന്ന കൂമ്ബാര മേഘങ്ങളും.

1980-99, 2000-2019 എന്നീ കാലയളവ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് മാറ്റം തിരിച്ചറിഞ്ഞത്. കുസാറ്റ് കാലവസ്ഥ കേന്ദ്രം ഡയറക്ടര്‍ ഡോ.അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പഠനം.

അറബിക്കടലിന്റെ അടിത്തട്ട് അസാധാരണമാംവിധം ചൂട് പിടിക്കുന്നതടക്കമുള്ള കാരണങ്ങളാണ് കാലാവസ്ഥ മാറ്റത്തിന് പിന്നില്‍. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments