കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന്റെ കറുത്ത രേഖയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പറഞ്ഞു. കെ റെയില്‍ വേണ്ട, കേരളം വേണമെന്ന മുദ്രാവാക്യവുമായി കണ്ണൂര്‍ നെഹ്രു ലൈബ്രറി ഹാളില്‍ നടന്ന സില്‍വര്‍ ലൈന്‍ പ്രതിരോധ സമര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേധ പട്കര്‍.
കേരളത്തിന് വിനാശകരമാണ് ഈ പദ്ധതി. മധ്യപ്രദേശില്‍ അണക്കെട്ടിനെതിരെ ആദ്യം സമരമുണ്ടായത് ഒറ്റപ്പെട്ട ആദിവാസി ജനവിഭാഗങ്ങളില്‍ നിന്നായിരുന്നു. പിന്നീട് വലിയ രൂപത്തില്‍ ജനകീയ സമരമായി മാറുകയായിരുന്നുവെന്നും മേധ പറഞ്ഞു.
രാജ്യത്തെ ഭരണാധികാരികള്‍ ജര്‍മനിയെയും ജപാനെയും അനുകരിച്ചാണ് വന്‍കിട വികസനപദ്ധതികള്‍ കൊണ്ടുവരുന്നത്. എന്നാല്‍ അതിന്റെ വിനാശകരമായ വശങ്ങളെ കുറിച്ചു അവര്‍ ചിന്തിക്കുന്നില്ലെന്നും മേധ പറഞ്ഞു. കേരളത്തിന്റെ പരിസ്ഥിതിക്ക് താങ്ങാനാവാത്തതാണ് സില്‍വര്‍ ലൈന്‍ പദ്ധതി. സംസ്ഥാനത്തിന്റെ പരിസ്ഥിതിയും സമ്ബദ്ഘടനെയും അതു തകര്‍ക്കും.
അടുത്ത കാലത്ത് ശ്രീലങ്കയില്‍ ഇത്തരം വികസനം നടത്തിയതിന്റെ ഫലം നമ്മള്‍ കണ്ടതാണെന്നും മേധപറഞ്ഞു. കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂടി മേയര്‍ ശബീന ടീചര്‍ അധ്യക്ഷയായി