കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പ്രതി രക്ഷപ്പെട്ടു. നിരവധി കേസുകളില്‍ പ്രതിയായ അമീര്‍ അലി ആണ് രക്ഷപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ കാസര്‍കോട് കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അമീര്‍ അലി രക്ഷപ്പെട്ടത്. കണ്ണൂര്‍ എ.ആര്‍ ക്യാമ്പില്‍ നിന്നുള്ള എ.എസ്.ഐയുടേയും രണ്ട് കോണ്‍സ്റ്റബിള്‍മാരുടേയും കൂടെ ബസ്സിലായിരുന്നു പ്രതിയെ കാസര്‍കോടേക്ക് കൊണ്ടുവന്നത്. കോടതിക്ക് സമീപം വിദ്യാനഗര്‍ ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ അമീര്‍ അലി മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസുകാര്‍ അനുവദിച്ചതിനെ തുടര്‍ന്ന് മൂത്രമൊഴിക്കാനായി മാറിയ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.